city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

South India Travel Zone | ആയിരക്കണക്കിന് മരങ്ങളും പൂച്ചെടികളും; ഊട്ടിയിൽ കണ്ണുകള്‍ക്ക് കുളിര്‍മയേകുന്നൊരിടം; കൂനൂരിലെ സിംസ് പാര്‍കിന്റെ വിശേഷങ്ങൾ അറിയാം

ചെന്നൈ: (www.kasargodvartha.com) ആയിരക്കണക്കിന് മരങ്ങളും പൂച്ചെടികളും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്ന അപൂര്‍വം സ്ഥലങ്ങളിലൊന്നാണ് കൂനൂരിലെ സിംസ് പാര്‍ക്. രാജ്യത്തെ ഏറ്റവും മികച്ച ബൊടാണിക്കല്‍ ഹബാണിത്. മനോഹരമായ ചില കുന്നുകളും ഇവിടെയുണ്ട്. സിംസ് പാര്‍കില്‍ അപൂര്‍വമായ നിരവധി വിദേശ ഇനം ചെടികളും മരങ്ങളും നിങ്ങളുടെ കണ്ണുകള്‍ കുളിര്‍മയേകും. വര്‍ണാഭമായ പൂന്തോട്ടവുമുണ്ട്.
  
South India Travel Zone | ആയിരക്കണക്കിന് മരങ്ങളും പൂച്ചെടികളും; ഊട്ടിയിൽ കണ്ണുകള്‍ക്ക് കുളിര്‍മയേകുന്നൊരിടം; കൂനൂരിലെ സിംസ് പാര്‍കിന്റെ വിശേഷങ്ങൾ അറിയാം

നിങ്ങളുടെ കുട്ടികള്‍ ഇവിടം വളരെയധികം ആസ്വദിക്കുമെന്ന് ഉറപ്പാണ്. പരമാവധി 30 ഡിഗ്രി താപനിലയും കുറഞ്ഞത് അഞ്ച് ഡിഗ്രി താപനിലയും ഉള്ളതിനാല്‍ ആരും ഇവിടെ തങ്ങാന്‍ കൊതിച്ചുപോകും. കാഴ്ചക്കാര്‍ക്ക് സുഖകരമായ താമസം പ്രദാനം ചെയ്യുന്നതിനായി ഒരു ഭൂപ്രകൃതി പ്രത്യേകം മാറ്റിവച്ചിട്ടുണ്ട്. ഇവിടം ഭക്ഷണസാധനങ്ങളോ, പ്ലാസ്റ്റിക് കുപ്പികളോ കൊണ്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പാര്‍ക് അധികൃതര്‍ക്ക് ബോടിംഗ് സൗകര്യവും ഏര്‍പെടുത്തിയിട്ടുണ്ട്.

സമയം: പാര്‍ക് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെ. ആളുകള്‍ സാധാരണയായി ഈ പാര്‍കില്‍ രണ്ട് മണിക്കൂറോ അതില്‍ കൂടുതലോ സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നു.

നിരക്ക്: മുതിര്‍ന്നവര്‍ക്കുള്ള പ്രവേശന ഫീസ് ഏകദേശം 30 രൂപയാണ്. കുട്ടികള്‍ക്ക് 15 രൂപയും. ഫോടോഗ്രാഫിക്ക് ഏകദേശം 50 രൂപയും വീഡിയോഗ്രാഫിക്ക് ഏകദേശം 100 രൂപയും ചിലവാകും.

Keywords:  Chennai, Tamil Nadu, India, News, Tourism, Travel, South-India-Travel-Zone, Photography, Photo, Plastic, Sim’s Park is one of the unforgettable Places to visit in Coonoor.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia