city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kerala Tourism | കോവിഡ് മൂന്നാം തരംഗവും അതിജീവിച്ച് സംസ്ഥാന ടൂറിസം മേഖല കുതിപ്പിലേക്ക്; ഇകോ ടൂറിസം, തേക്കടി, ചരിത്ര സ്ഥലങ്ങളിലൂടെയുള്ള സഞ്ചാരം തുടങ്ങിയ പാകേജുകള്‍ ആരംഭിച്ചു

തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാന ടൂറിസം മേഖല കുതിപ്പിലേക്ക്. ലോക്ഡൗണും പകര്‍ച്ചവ്യാധിയും തളര്‍ത്തിയില്ല. പൂര്‍വാധീകം ശക്തിയോടെ കോവിഡ് മൂന്നാം തരംഗവും അതിജീവിച്ച് സംസ്ഥാന ടൂറിസം മേഖല ഉണര്‍വിലേക്ക് ഉയരുന്നു.

കോവിഡാനന്തര സാഹചര്യത്തില്‍ ആയുര്‍വേദ സുഖ ചികിത്സയെക്കുറിച്ചുള്ള വിദേശ അന്വേഷണങ്ങളും വര്‍ധിക്കുന്നു. ലോകമെമ്പാടും ചടുലമായ പ്രചാരണമാണ് ടൂറിസം വകുപ്പ് നടത്തുന്നത്. ഇതിന്റെ ഫലമായി ആഭ്യന്തര, ഇതര സംസ്ഥാന സഞ്ചാരികളുടെ എണ്ണം ഉയരുന്നതായി സംസ്ഥാന ടൂറിസം വകുപ്പ്  വിലയിരുത്തി. വിദേശ സഞ്ചാരികളുടെ അന്വേഷണങ്ങളും എത്തിത്തുടങ്ങി. 

ആകര്‍ഷകമായ പദ്ധതികളിലൂടെ പരമാവധി സഞ്ചാരികളെ സംസ്ഥാനത്ത് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടൂറിസം വകുപ്പ്. ഇപ്പോള്‍ എത്തുന്നവരില്‍ ഏറെയും ഉത്തരേന്‍ഡ്യക്കാരാണ്. ശ്രീലങ്കന്‍ ടൂറിസം നേരിടുന്ന പ്രതിസന്ധി കേരളത്തിന് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. 

കോവിഡിനുമുമ്പ് സജീവമായിരുന്ന മൈസ് ടൂറിസവും (കണ്‍വന്‍ഷന്‍, അന്താരാഷ്ട്ര യോഗങ്ങള്‍)  തിരിച്ചുവരവിന്റെ പാതയിലാണ്. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചത് മേഖലയില്‍ വലിയ പ്രതീക്ഷ നല്‍കുന്നു. 

Kerala Tourism | കോവിഡ് മൂന്നാം തരംഗവും അതിജീവിച്ച് സംസ്ഥാന ടൂറിസം മേഖല കുതിപ്പിലേക്ക്; ഇകോ ടൂറിസം, തേക്കടി, ചരിത്ര സ്ഥലങ്ങളിലൂടെയുള്ള സഞ്ചാരം തുടങ്ങിയ പാകേജുകള്‍ ആരംഭിച്ചു


മെയ് അഞ്ചിന് കൊച്ചിയില്‍ ആരംഭിക്കുന്ന കേരള ട്രാവല്‍ മാര്‍ടിലൂടെ കേരളത്തിലെ പുതിയ സാഹചര്യം പൊതുവില്‍ ലോകത്തിന് പരിചയപ്പെടുത്തും. 69 രാജ്യങ്ങളിലെ ടൂറിസം മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

ഇകോ ടൂറിസം, തേക്കടി, ചരിത്ര സ്ഥലങ്ങളിലൂടെയുള്ള സഞ്ചാരം തുടങ്ങിയ പാകേജുകള്‍ ആരംഭിച്ചു. കാരവാന്‍, ചാംപ്യന്‍സ് ബോട് ലീഗ്, ഉത്തരവാദിത്വ ടൂറിസം മേഖലകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. 

Keywords: N ews, Kerala, State, Thiruvananthapuram, Travel, Tourism, Travel&Tourism, Top-Headlines, South-India-Travel-Zone, Covid Crisis is Over; Kerala Tourism on the Rise

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia