city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tourism | സെപ്റ്റംബർ 27 - രാജ്യാന്തര വിനോദ സഞ്ചാരദിനം: കുതിപ്പിനൊരുങ്ങി കാസർകോടിന്റെ കായൽ ടൂറിസം

കാസർകോട്: (www.kasargodvartha.com) പരിസ്ഥിതി സൗഹൃദപരമായ വിനോദ സഞ്ചാരത്തെ മുൻ നിർത്തിയാണ് ഇത്തവണ രാജ്യാന്തര വിനോദ സഞ്ചാരദിനം ആഘോഷിക്കുന്നത്. പരിസ്ഥിതി സൗഹൃദപരമായ വിനോദ സഞ്ചാരത്തിൽ മാറ്റേകുകയാണ് ജില്ലയുടെ കായൽ ടൂറിസം. സഞ്ചാരികളെ വരവേറ്റ് ഓടുപാകി മനോഹരമാക്കിയ മേൽ കൂരയിൽ തലയെടുപ്പോടെ നിൽക്കുന്ന ഹൗസ്ബോട്ട് ടെർമിനൽ.

Tourism | സെപ്റ്റംബർ 27 - രാജ്യാന്തര വിനോദ സഞ്ചാരദിനം: കുതിപ്പിനൊരുങ്ങി കാസർകോടിന്റെ കായൽ ടൂറിസം

കായൽ ടൂറിസത്തിന്റെ ആസ്വാദന മധുരം നുകരാൻ സഞ്ചാരികളെ മാടി വിളിക്കുകയാണ് നീലേശ്വരം കോട്ടപ്പുറം ബോട്ട് ടെർമിനൽ. ഉത്തര കേരളത്തിൽ നീലേശ്വരം കോട്ടപ്പുറമാണ് കായൽ ടൂറിസത്തിന്റെ ഈറ്റില്ലം. ബോട്ട് ടെർമിനൽ കൂടി വന്നതോടെ കായൽ ടൂറിസം രംഗത്ത് വൻ കുതിപ്പിന് ഒരുങ്ങുകയാണ് ജില്ല. കോട്ടപ്പുറം ബോർട്ട് ടെർമിനലിൽ നിന്നും ആരംഭിക്കുന്ന കായൽ സൗന്ദര്യ ആസ്വാദനയാത്ര കവ്വായി വരെ നീളുന്നു. കണ്ടൽക്കാടിനെ അറിഞ്ഞുള്ള യാത്ര ഓരോ യാത്രികനും സമ്മാനിക്കുന്നത് നവ്യാനുഭവമാണ്.

വലിയപറമ്പ ദ്വീപ് പ്രകൃതി സൗന്ദര്യത്താൽ പ്രശസ്തമാണ്. കായല്‍ത്തീരത്തിന്റെ ഭംഗി ആസ്വദിക്കാന്‍ ബോട്ട്‌ സര്‍വീസുകള്‍ ഇഷ്ടം പോലെയുണ്ട്‌. എടയിലക്കാടും അയിറ്റിയും സമ്മാനിക്കുന്നത് പ്രകൃതി ആസ്വാദനത്തിന്റെ പുത്തൻ തലങ്ങളാണ്. ദേശാടന പക്ഷികൾ ഉൾപ്പടെ വൈവിധ്യമാർന്ന പക്ഷികളുടെ പ്രധാന കേന്ദ്രം കൂടിയാണിവിടം. ജലസവാരിയ്‌ക്കു പുറമെ കായൽമത്സ്യങ്ങളുടെ രുചിക്കൂട്ടിലൊരുക്കുന്ന ഭക്ഷണ വിഭവങ്ങളും മറക്കാത്ത അനുഭൂതി പകരും.

മികച്ച വിശ്രമാനുഭവം കൂടിയാണ് സാവധാനത്തിൽ സഞ്ചരിക്കുന്ന ഹൗസ് ബോട്ടിലെ യാത്ര നൽകുന്നത്. പഴയ കാലത്തെ കെട്ടുവള്ളങ്ങളുടെ പുനർനിർമ്മിച്ച പതിപ്പാണ് ഇന്നത്തെ ഹൗസ് ബോട്ടുകൾ. ശാന്തമായ കായലുകൾ എന്നതാണ് ഇവിടത്തെ പ്രത്യേകത. തെക്കൻ പ്രദേശങ്ങളെ അപേക്ഷിച്ച് ജില്ലയിലെ കായലുകളിൽ മാലിന്യങ്ങൾ കുറവാണ്. കായൽ ടൂറിസം അനുദിനം വളർന്ന് വരുമ്പോൾ ഉത്തര മലബാറിലെ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ മുതൽ കൂട്ടാണ് ജില്ലയിലെ കായൽ ടൂറിസം.

Keywords: Tourism, Valiyapramba, Nileswaram, Malayalam News, Kasaragod, Travel, Destination, House Boat, Kottappuram, Tourists, Backwater tourism of Kasaragod is on rise.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia