city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Alappuzha Tourism | അവധി ദിനങ്ങള്‍ ആഘോഷമാക്കാന്‍ ആലപ്പുഴയിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തുന്നു; ഹൗസ് ബോടുകള്‍ക്കും റിസോര്‍ടുകള്‍ക്കും ബുകിങ്ങുകള്‍ വര്‍ധിച്ചു, പ്രതീക്ഷയോടെ കായലോര ടൂറിസം

ആലപ്പുഴ: (www.kasargodvartha.com) കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി ഒഴിഞ്ഞതോടെ ആലപ്പുഴയിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തുന്നു. അവധി ദിനങ്ങള്‍ ആഘോഷമാക്കാന്‍ സഞ്ചാരികളെത്തി തുടങ്ങിയതോടെ അടച്ചുപൂട്ടലിന്റെ വക്കില്‍നിന്നും പ്രതീക്ഷയോടെ ഹൗസ് ബോട് മേഖല ഉറ്റുനോക്കുന്നു. ഇതോടെ കായലോര ടൂറിസം വീണ്ടും ഉണര്‍ന്നിരിക്കുകയാണ്.

ഹൗസ് ബോടുകള്‍ക്കും റിസോര്‍ടുകള്‍ക്കും ബുകിങ്ങുകള്‍ വര്‍ധിച്ചു. തമിഴ്നാട് സ്വദേശികളും ആഭ്യന്തര സഞ്ചാരികളുമാണ് മുന്‍കൂര്‍ യാത്രയും താമസവും ബുക് ചെയ്തിരിക്കുന്നത്. ഒരു ദിവസത്തെ യാത്ര ക്രമീകരിച്ചാണ് കൂടുതല്‍ പേരും എത്തുന്നത്. 

കോവിഡ് ഇളവുകള്‍ വന്നതുമുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പൊതുവേ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചിരുന്നു. സീസണില്‍ സഞ്ചാരികള്‍ കൂടുന്നതിനാല്‍ നിരക്ക് കൂടും. ഫോണ്‍ വഴിയും ഓണ്‍ലൈനായും ബുകിങ് ലഭിക്കുന്നുണ്ട്. 

പാകേജുകള്‍ തിരക്കി വരുന്നവരാണ് അധികവുമെന്ന് ഹൗസ് ബോടുടമകള്‍ പറയുന്നു. റംസാന്‍ ആഘോഷങ്ങള്‍ക്കായി ഹൗസ് ബോട് ബുകിങ്ങുകള്‍ എല്ലാം തകൃതിയായി നടക്കുകയാണ്. ടൂര്‍ പാകേജുകളുമായുള്ള സംഘം ആലപ്പുഴയിലെ ഹൗസ് ബോട് ടൂറിസമാണ് തെരഞ്ഞെടുക്കുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങളായി സജ്ജീകരിക്കാന്‍ കഴിയുന്ന ഏറെ സ്ഥലങ്ങള്‍ ആലപ്പുഴയിലുണ്ട്. അതില്‍ പ്രഥമസ്ഥാനം ആലപ്പുഴ കൊമേഴ്സ്യല്‍ കനാലിന്റെ കിഴക്കുഭാഗമാണ്. തോടിന്റെ ഇരുകരകളിലുമായി അഞ്ചു കിലോമീറ്ററുകള്‍ ദൂരം മറ്റ് അസൗകര്യങ്ങള്‍ ഒന്നും ഇല്ലാതെ ഇപ്പോള്‍ ശിക്കാര വള്ളങ്ങള്‍ക്ക് കടന്നുവരുന്നതിനും സഞ്ചാരികളെ കയറ്റുന്നതിനും കഴിയും. 

Alappuzha Tourism | അവധി ദിനങ്ങള്‍ ആഘോഷമാക്കാന്‍ ആലപ്പുഴയിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തുന്നു; ഹൗസ് ബോടുകള്‍ക്കും റിസോര്‍ടുകള്‍ക്കും ബുകിങ്ങുകള്‍ വര്‍ധിച്ചു, പ്രതീക്ഷയോടെ കായലോര ടൂറിസം

പള്ളാത്തുരുത്തി ഔട്ട്പോസ്റ്റിന് സമീപം കന്നിട്ട ജെട്ടിയും മറ്റ് ജെട്ടികളും ഉപയോഗപ്പെടുത്തി ഹൗസ്ബോട് വിനോദസഞ്ചാരം സജീവമാണ്. വിനോദസഞ്ചാരികളുടെ റോഡുവഴിയുള്ള സഞ്ചാരമാര്‍ഗം കല്ലുപാലം ചുങ്കം പള്ളാത്തുരുത്തി റോഡാണ്. റോഡ് മൂന്നുകോടി രൂപയോളം ചിലവഴിച്ച് ഉയര്‍ത്തി നവീകരിച്ചത് വിനോദസഞ്ചാരമേഖലയ്ക്ക് ഏറെ ഗുണകരമാണ്. ശിക്കാര വള്ളങ്ങള്‍ക്ക് ഇപ്പോള്‍ ഈ ഭാഗം ഉപയോഗപ്പെടുത്താം.

തോടിന്റെ ഇരുകരകളെയും ബന്ധിപ്പിച്ചുള്ള പാലങ്ങള്‍ നവീകരിച്ചാല്‍ വലിയ ഹൗസ്ബോടുകള്‍ക്കും അമ്പലപ്പുഴ വരെ ജലഗതാഗതത്തിനും സൗകര്യമൊരുക്കാം. കര്‍ഷകരും കര്‍ഷകതൊഴിലാളികളും ഏറെ തിങ്ങിപ്പാര്‍ക്കുന്ന തിരുമല, പള്ളാത്തുരുത്തി, പാലസ് വാര്‍ഡുകളുടെ വികസനത്തിന് ഏറെ സഹായകരമായി ഈ മാറ്റം പ്രയോജനപ്പെടുന്നു. 

Keywords: News, Kerala, State, Travel, Alappuzha, Eid, Eid-Al-Fitr, Tourism, Travel&Tourism, Top-Headlines, South-India-Travel-Zone, Alappuzha Tourism: Booking for houseboats and resorts increased

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia