city-gold-ad-for-blogger

അടച്ചിട്ട റെയിൽവേ ഗേറ്റ് കടക്കാൻ ശ്രമിച്ചാൽ വൻ പിഴയും വാഹന പിടിച്ചെടുക്കലും; കർശന നിരീക്ഷണത്തിന് ഡ്രോണും ക്യാമറകളും

image illustrating Rpf monitoring closed railway gates with drones and cameras
Representational Image Generated by GPT

● കുറ്റക്കാരായ ഡ്രൈവർമാരിൽ നിന്നായി 19.89 ലക്ഷം രൂപ പിഴ ഈടാക്കി.
● മോട്ടോർ വാഹന വകുപ്പ് വഴി 8 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി.
● കോടതി നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ വാഹനം തിരികെ ലഭിക്കൂ.
● 2026 സെപ്റ്റംബർ 23-ന് താഴെചൊവ്വയിൽ ജീപ്പ് പാളത്തിൽ കുടുങ്ങിയിരുന്നു.
● നിയമലംഘകർക്കെതിരെ നിരീക്ഷണത്തിനായി ഡ്രോണുകളും ക്യാമറകളും ഉപയോഗിക്കുന്നു.

പാലക്കാട്: (KasargodVartha) റെയിൽവേ ഗേറ്റ് അടയ്ക്കുന്ന സമയത്ത് മുറിച്ചുകടക്കാൻ ശ്രമിച്ചാൽ ഇനി പിഴയും വാഹന പിടിച്ചെടുക്കലും അടക്കമുള്ള നടപടികൾ നേരിടേണ്ടിവരും. അടച്ചിട്ട ഗേറ്റും മുന്നറിയിപ്പ് സിഗ്നലും ശ്രദ്ധിക്കാതെ കഴിഞ്ഞ രണ്ടുവർഷത്തിനിടെ റെയിൽവേ പാളത്തിൽ അപകടമുണ്ടാക്കിയത് 92 തവണയാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഗേറ്റ് ഇടിച്ചു തകർത്തതും വാഹനം പാളത്തിൽ പ്രവേശിച്ചതും ഉൾപ്പെടെയുള്ള പാലക്കാട് ഡിവിഷൻ്റെ കണക്കാണിത്.

നിയമലംഘനം നടത്തിയവരിൽ നിന്നായി 19.89 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. കൂടാതെ എട്ട് ഡ്രൈവർമാരുടെ ലൈസൻസുകൾ മോട്ടോർ വാഹന വകുപ്പ് വഴി റദ്ദാക്കുകയും ചെയ്തു. അപകടംമുണ്ടാക്കുന്ന വാഹനം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പിടിച്ചെടുക്കും. പിന്നീട് കോടതി മുഖാന്തിരം നിയമനടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ ഈ വാഹനം ഉടമയ്ക്ക് തിരികെ ലഭിക്കൂ.

താഴെ ചൊവ്വയിലെ സംഭവം

2026 സെപ്റ്റംബർ 23-ന് താഴെ ചൊവ്വ റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ മുറിച്ചുകടക്കാൻ ശ്രമിച്ച ഒരു ജീപ്പ് പാളത്തിൽ കുടുങ്ങിയിരുന്നു. തലനാരിഴയ്ക്കാണ് അന്ന് അവിടെ അപകടം ഒഴിവായത്.

ബോധവൽക്കരണവും അപകടനിരക്കും

ഈ വർഷം ആർ.പി.എഫിൻ്റെ നേതൃത്വത്തിൽ 174 ബോധവൽക്കരണ പരിപാടികൾ നടത്തിയിട്ടും ഗേറ്റിലെ അപകടങ്ങൾക്ക് കുറവില്ല. ഈ വർഷം ഇതുവരെ 46 ഗേറ്റ് അപകടങ്ങളാണ് ഡിവിഷനിൽ രജിസ്റ്റർ ചെയ്തത്. റോഡിലെ ക്യൂവിൽ കാത്തുകിടക്കാതെ അശ്രദ്ധമായി പാളം മുറിച്ചുകടന്നപ്പോഴാണ് അപകടം ഏറെയും നടന്നത്. ഇത് മൂലം തീവണ്ടി ഗതാഗതത്തിനൊപ്പം റോഡ് ഗതാഗതവും തടസ്സപ്പെടുന്നുണ്ട്. വാഹനം ഇടിച്ച് ഗേറ്റ് തകർന്നാൽ പിന്നീട് അത് അറ്റകുറ്റപ്പണിക്കായി അടച്ചിടേണ്ടി വരുന്നത് യാത്രക്കാർക്ക് പ്രതിസന്ധിയാണ്.

ഡ്രോണും ക്യാമറയും ഉപയോഗിച്ച് നിരീക്ഷണം

അപകടങ്ങളും ഗേറ്റ് തകർക്കുന്ന പ്രവണതയും വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ചില ലെവൽ ക്രോസിങ്ങുകളിൽ റെയിൽവേ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ ഗതാഗതം തിരക്കേറിയ സമയങ്ങളിൽ നിയമലംഘകരെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചുള്ള ആധുനിക നിരീക്ഷണവും ആർ.പി.എഫ്. തുടങ്ങിയിട്ടുണ്ട്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: The Palakkad Railway Division has initiated strict actions against drivers attempting to rush through closing railway gates. RPF has deployed drones and surveillance cameras.

#KasargodVartha #RailwaySafety #PalakkadDivision #RPF #KeralaNews #MalayalamNews #TrafficRules #RailwayGate #PayyannurNews #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Aparna A
Aparna A

952 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia