Travel Alert | മലയാളി യാത്രക്കാർക്ക് റെയിൽവേയുടെ സമ്മാനം! 4 ദീർഘദൂര പ്രത്യേക ട്രെയിനുകളുടെ സർവീസ് 3 മാസത്തേക്ക് കൂടി നീട്ടി; അറിയാം വിശദമായി
* ഓണം ഉൾപ്പെടെയുള്ള ആഘോഷകാലം അടുത്തുവരുന്ന സാഹചര്യത്തിൽ ഈ തീരുമാനം യാത്രക്കാർക്ക് വലിയ ആശ്വാസമായിരിക്കും.
പാലക്കാട്: (KasargodVartha) യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്കും തിരിച്ചുമുള്ള നാല് പ്രത്യേക ദീർഘദൂര ട്രെയിനുകളുടെ സർവീസ് മൂന്ന് മാസം കൂടി നീട്ടിയതായി റെയിൽവേ അറിയിച്ചു. ഓണം ഉൾപ്പെടെയുള്ള ആഘോഷകാലം അടുത്തുവരുന്ന സാഹചര്യത്തിൽ ഈ തീരുമാനം യാത്രക്കാർക്ക് വലിയ ആശ്വാസമായിരിക്കും.
കൊച്ചുവേളി-ഷാലിമാർ (പശ്ചിമ ബംഗാൾ), ഷാലിമാർ-കൊച്ചുവേളി, എറണാകുളം-പട്‌ന (ബീഹാർ), പട്‌ന-എറണാകുളം എന്നീ റൂട്ടുകളിലാണ് ഈ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നത്. യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും.
1. കൊച്ചുവേളി - ഷാലിമാർ സ്പെഷൽ:
കൊച്ചുവേളിയിൽ നിന്ന് വെള്ളിയാഴ്ചകളിൽ വൈകീട്ട് 4.20ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06081 കൊച്ചുവേളി - ഷാലിമാർ വീക്ക് ലി സ്പെഷൽ സെപ്റ്റംബർ 20, 27, ഒക്ടോബർ 4, 11, 18, 25, നവംബർ 1, 8, 15, 22, 29 എന്നീ ദിവസങ്ങളിൽ കൂടി സർവീസ് നടത്തും. ആകെ 11 സർവീസുകൾ ഉണ്ടാവും.
2. ഷാലിമാർ-കൊച്ചുവേളി സ്പെഷൽ:
ഷാലിമാറിൽ നിന്ന് തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് 2.20ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06082 ഷാലിമാർ-കൊച്ചുവേളി വീക്ക് ലി സ്പെഷൽ സെപ്റ്റംബർ 23, 30, ഒക്ടോബർ 7, 14, 21, 28, നവംബർ 4, 11, 18, 25, ഡിസംബർ 2 എന്നീ ദിവസങ്ങളിൽ കൂടി സർവീസ് നടത്തും. ആകെ 11 സർവീസുകൾ ഉണ്ടാവും.
3. എണാകുളം ജംഗ്ഷൻ-പട്‌നാ സ്പെഷൽ:
എറണാകുളം ജംഗ്ഷനിൽ നിന്ന് വെള്ളിയാഴ്ചകളിൽ രാത്രി 11 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06085 എറണാകുളം ജംഗ്ഷൻ-പട്‌നാ വീക്കലി സ്പെഷൽ സെപ്റ്റംബർ 13, 20, 27, ഒക്ടോബർ 4, 11, 18, 25, നവംബർ 1, 8, 15, 22, 29 എന്നീ ദിവസങ്ങളിൽ കൂടി സർവീസ് നടത്തും. ആകെ 12 സർവീസുകൾ ഉണ്ടാവും.
4. പട്‌നാ-എറണാകുളം ജംഗ്ഷൻ സ്പെഷൽ:
പട്‌നയിൽ നിന്ന് തിങ്കളാഴ്ചകളിൾ രാത്രി 11ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06085 പട്‌ന-എറണാകുളം ജംഗ്ഷൻ വീക്ക് ലി സ്പെഷൽ സെപ്റ്റംബർ 16, 23, 30, ഒക്ടോബർ 7, 14, 21, 28, നവംബർ 4, 11, 18, 25, ഡിസംബർ 2 എന്നീ ദിവസങ്ങളിൽ കൂടി സർവീസ് നടത്തും. ആകെ 12 സർവീസുകൾ ഉണ്ടാവും.
#keralarailways #specialtrains #travelupdate #onam #indiarailways