city-gold-ad-for-blogger
Aster MIMS 10/10/2023

Special Trains | ഓണം: മംഗ്ളൂറിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും പ്രത്യേക ട്രെയിൻ; 4 സർവീസുകൾ; സമയക്രമം അറിയാം

Onam Special Trains Announced
Photo Credit: Facebook/ Indian Railways

14 സ്ലീപ്പർ കോച്ചുകൾ, 3 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, 2 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയുണ്ടാകും 

പാലക്കാട്: (KasargodVartha) ഓണത്തിരക്ക് പരിഗണിച്ച് മംഗ്ളുറു ജംഗ്ഷനിൽ നിന്ന് കൊല്ലം ജംഗ്ഷനിലേക്കും തിരിച്ചും നാല് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഓണാഘോഷത്തിന് കുടുംബത്തോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നവർക്കും യാത്രാക്ഷാമം നേരിടുന്ന ഉത്തരമലബാറിലെ യാത്രക്കാർക്കും തീരുമാനം ഗുണകരമാവും.

ട്രെയിൻ നമ്പർ 06047 മംഗ്ളുറു ജംഗ്ഷൻ - കൊല്ലം ജംഗ്ഷൻ സ്പെഷൽ സെപ്റ്റംബർ 2, 9, 16, 23 തീയതികളിൽ തിങ്കളാഴ്ചകളിൽ രാത്രി 11 മണിക്ക് മംഗ്ളുറു ജംഗ്ഷനിൽ നിന്ന് പുറപ്പെടും. പിറ്റേ ദിവസം രാവിലെ 10.20ന് കൊല്ലം ജംഗ്ഷനിൽ എത്തിച്ചേരും.

ട്രെയിൻ നമ്പർ 06048 കൊല്ലം ജംഗ്ഷൻ - മംഗ്ളുറു  ജംഗ്ഷൻ സ്പെഷൽ സെപ്റ്റംബർ 3, 10, 17, 24 തീയതികളിൽ ചൊവ്വാഴ്ചകളിൽ വൈകീട്ട് 6:55ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെടും. പിറ്റേ ദിവസം രാവിലെ 07.30ന് മംഗ്ളുറു  ജംഗ്ഷനിൽ എത്തും. 

രണ്ട് ട്രെയിനുകളിലും 14 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 3 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, 2 ലഗേജ് കം ബ്രേക്ക് വാനുകൾ എന്നിങ്ങനെ കോച്ചുകളുണ്ടാകും.

സമയക്രമം 

ട്രെയിൻ നമ്പർ 06047 മംഗ്ളുറു ജംഗ്ഷൻ - കൊല്ലം ജംഗ്ഷൻ 

* മംഗ്ളുറു ജംഗ്ഷൻ: 23.00 (തിങ്കളാഴ്ച)
* കാസർകോട്: 23.40/23.42
* കാഞ്ഞങ്ങാട്: 00.01/00.03
* പയ്യന്നൂർ: 00.24/00.25
* കണ്ണൂർ: 00.57/01.00
* തലശേരി: 01.18/01.20
* വടകര: 01.38/01.40
* കോഴിക്കോട്: 02.24/02.25
* തിരൂർ: 02.58/03.00
* ഷൊർണൂർ ജംഗ്ഷൻ: 03.35/03.45
* തൃശൂർ: 04.33/04.35

* ആലുവ: 05.52/05.54
* എറണാകുളം ടൗൺ: 06.38/06.43
* കോട്ടയം: 07.50/07.53
* ചങ്ങനാശ്ശേരി: 08.13/08.14
* തിരുവല്ല: 08.25/08.26
* ചെങ്ങന്നൂർ: 08.38/08.40
* മാവേലിക്കര: 08.52/08.53
* കായംകുളം ജംഗ്ഷൻ: 09.02/09.04
* കൊല്ലം ജംഗ്ഷൻ: 10.20 (ചൊവ്വാഴ്ച)

ട്രെയിൻ നമ്പർ 06048 കൊല്ലം ജംഗ്ഷൻ - മംഗ്ളുറു ജംഗ്ഷൻ 

* കൊല്ലം ജംഗ്ഷൻ: 18.55 (ചൊവ്വാഴ്ച)
* കായംകുളം ജംഗ്ഷൻ: 19.28/19.30
* മാവേലിക്കര: 19.39/19.40
* ചെങ്ങന്നൂർ: 19.52/19.54
* തിരുവല്ല: 20.03/20.04
* ചങ്ങനാശ്ശേരി: 20.12/20.13
* കോട്ടയം: 20.29/20.32
* എറണാകുളം ടൗൺ: 21.50/21.55
* ആലുവ: 22.16/22.18
* തൃശൂർ: 23.28/23.30

* ഷൊർണൂർ ജംഗ്ഷൻ: 00.20/00.30
* തിരൂർ: 01.18/01.20
* കോഴിക്കോട്: 02.10/02.15
* വടകര: 02.48/02.50
* തലശേരി: 03.14/03.15
* കണ്ണൂർ: 03.37/03.40
* പയ്യന്നൂർ: 04.04/04.05
* കാഞ്ഞങ്ങാട്: 04.40/04.41
* കാസർകോട്: 05.02/05.04
* മംഗ്ളുറു ജംഗ്ഷൻ: 07.30 (ബുധനാഴ്ച)

#IndianRailways #OnamSpecialTrains #Kerala #Travel #Transportation

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia