city-gold-ad-for-blogger

സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര; വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് കാസർകോട്ട് മഹിളാ മോർച്ചയുടെ പ്രതിഷേധം

Free KSRTC travel for women: Mahila Morcha protest in Kasaragod demanding implementation of UDF's promise.
Photo: Kumar Kasargod

● ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എം എൽ അശ്വനിയുടെ നേതൃത്വത്തിലായിരുന്നു സമരം.
● മംഗ്ളൂരു ഭാഗത്തേക്കുള്ള ബസ് തടയാൻ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് തടഞ്ഞു.
● പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുൻപുള്ള പ്രതിഷേധത്തിനെതിരെ യാത്രക്കാർ വിമർശനമുന്നയിച്ചു.

കാസർകോട്: (KasargodVartha) സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ സൗജന്യ യാത്രയ്ക്ക് എത്തിയ സ്ത്രീകളെ പോലീസ് തടഞ്ഞു. ഇതോടെ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

ബസിൽ കയറി പ്രതിഷേധം

2026 മേയ് 15 വെള്ളിയാഴ്ച സൗജന്യയാത്ര നടപ്പാക്കുമെന്നാണ് പറഞ്ഞതെന്നും അതിനാലാണ് ബസ് യാത്രയ്ക്ക് എത്തിയതെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് കൂടിയായ എം എൽ അശ്വനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ 30-ഓളം മഹിളാ മോർച്ച പ്രവർത്തകർ കാസർകോട് കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് എത്തി. മംഗ്ളൂരു ഭാഗത്തേക്കുള്ള ബസിൽ കയറിയെങ്കിലും ബസ് എടുക്കാൻ ഡ്രൈവർക്ക് നിർദേശം ലഭിച്ചില്ല. ഇതോടെ ഡിപ്പോ കവാടം ഉപരോധിച്ചെങ്കിലും പോലീസ് തടഞ്ഞു.

Free KSRTC travel for women: Mahila Morcha protest in Kasaragod demanding implementation of UDF's promise.

പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്

കെഎസ്ആർടിസി സ്റ്റാൻഡിൽ പോലീസ് തടഞ്ഞതോടെയാണ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് എം എൽ അശ്വനി ഉദ്ഘാടനം ചെയ്തു.

യാത്രക്കാരുടെ പ്രതികരണം

സ്ത്രീകൾക്ക് പൊതുഗതാഗത രംഗത്ത് കൂടുതൽ സുരക്ഷയും സാമ്പത്തിക ആശ്വാസവും ഉറപ്പാക്കുന്നതിനായി യുഡിഎഫ് പ്രഖ്യാപിച്ച പദ്ധതി സർക്കാർ അധികാരമേൽക്കുന്നതിന് മുൻപ് നടപ്പിലാക്കണമെന്ന് പറയുന്നത് വിചിത്രമായ കാര്യമാണെന്നാണ് കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും പ്രതികരിച്ചത്.

കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമൻ്റായി രേഖപ്പെടുത്തുക. ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യൂ.

Article Summary: Mahila Morcha workers in Kasaragod staged a protest demanding the immediate implementation of the UDF's election promise of free KSRTC bus travel for women, which culminated in a march to the police station after being stopped by the authorities.

#KasaragodNews #KSRTC #MahilaMorcha #BJPKerala #UDFKerala #KeralaPolitics

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia