International Travel Zone | സമ്പന്നമായ ചരിത്രവും വൈവിധ്യമാര്‍ന്ന സംസ്‌കാരവും കൗതുകകരമായ പ്രകൃതി സൗന്ദര്യവും; ലെബനന്‍ സഞ്ചാരികളെ കീഴടക്കുന്നു
May 8, 2022, 17:49 IST
ബൈറൂത്: (www.kasargodvartha.com) ലോകത്തിലെ ഏറ്റവും പുരാതന രാജ്യങ്ങളിലൊന്നായ ലെബനന് സമ്പന്നമായ ചരിത്രവും വൈവിധ്യമാര്‍ന്ന സംസ്‌കാരവും വളരെ കൗതുകകരമായ പ്രകൃതി സൗന്ദര്യവുമുണ്ട്. ബജറ്റ് പരിമിതി ഉണ്ടെങ്കിലും നിങ്ങളുടെ അവധിക്കാലം ആഘോഷിക്കാന്‍ പറ്റിയ സ്ഥലമാണിത്. ഒരു രാത്രിക്ക് 1500 രൂപയ്ക്ക് താമസ സൗകര്യങ്ങൾ ലഭിക്കും.
സാംസ്‌കാരികവും മതപരവുമായ യാത്രകള്‍, വിനോദ യാത്രള്‍, പ്രകൃതി ടൂറുകള്‍, പ്രാദേശിക കാഴ്ചകള്‍, ചരിത്രപരവും മതപരവുമായ സ്മാരകങ്ങള്‍, ട്രിപോളി, ബട്രോണ്‍, ഡീര്‍ എല്‍ ഖമര്‍, സിഡോണ്‍, ബെയ്‌റൂട്, സരൂര്‍, ചെക, ബ്ഷാരി, സഹ്ലെ, താനൂരിന്‍ മുതലായവയാണ് പ്രധാന ആകര്‍ഷണം. പ്രാദേശിക ഗതാഗത സൗകര്യം നല്ലതാണ്. യാത്രകള്‍ക്ക് ആവശ്യമായ ബസുകളോ പങ്കിട്ട മിനിവാനുകളോ എളുപ്പത്തില്‍ ലഭിക്കും. ബസുകള്‍ക്ക് ഒരാള്‍ക്ക് ഏകദേശം 70 രൂപയും ഷെയര്‍ മിനിവാനുകള്‍ക്ക് ഒരാള്‍ക്ക് 150-200 രൂപയുമാണ് നിരക്ക്.
ദിവസേനയുള്ള ഭക്ഷണച്ചെലവ്: പ്രാദേശിക ആഹാരം (ഫലാഫെല്‍, സാന്‍ഡ് വിചുകള്‍, കബാബ്, ഹമസ്, പിറ്റാ ബ്രെഡുകള്‍) ഒരു വിഭവത്തിന് 60-100 രൂപ വരെ വിലവരും.
ലെബനന്റെ മൊത്തം ആഭ്യന്തര ഉദ്പാദനത്തിന്റെ (ജിഡിപി) ഏകദേശം 10% ടൂറിസത്തില്‍ നിന്നാണ് ലഭിക്കുന്നത്. 2008ല്‍ ലെബനന്‍ ഏകദേശം 1,333,000 വിനോദസഞ്ചാരികളെ ആകര്‍ഷിച്ചു, അങ്ങനെ അത് 191 രാജ്യങ്ങളില്‍ 79-ആം സ്ഥാനത്തെത്തി. 2009ല്‍, ന്യൂയോര്‍ക് ടൈംസ് ബെയ്‌റൂടിലെ രാത്രി ജീവിതവും ആതിഥ്യമര്യാദയും കണക്കിലെടുത്ത് ലോകമെമ്പാടുമുള്ള ഒന്നാം നമ്പര്‍ യാത്രാ കേന്ദ്രമായി തിരഞ്ഞെടുത്തു.
2009ല്‍, ലെബനന്‍ ആഭ്യന്തരയുദ്ധത്തിന് മുമ്പുള്ള റെകോര്‍ഡ് മറികടന്ന്, ഇന്നുവരെ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ക്ക് ആതിഥേയത്വം വഹിച്ചത് ലെബനനാണ്. 2010ല്‍ വിനോദസഞ്ചാരികളുടെ വരവ് രണ്ട് ദശലക്ഷത്തിലെത്തി, എന്നാല്‍ 2012-ലെ ആദ്യ 10 മാസങ്ങളില്‍ 37% കുറഞ്ഞു, അയല്‍രാജ്യമായ സിറിയയിലെ യുദ്ധം മൂലമാണ് ഇടിവുണ്ടായത്. കോവിഡ് കാരണം രണ്ട് വര്‍ഷമായി സഞ്ചാരികളുടെ എണ്ണത്തിന് കുറവ് വന്നു. സഊദി അറേബ്യ, ജോര്‍ദാന്‍, ജപാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ലെബനനിലേക്ക് വിദേശ സഞ്ചാരികളധികവും എത്തുന്നത്. ജാപനീസ് വിനോദസഞ്ചാരികളുടെ സമീപകാല വരവ് ലെബനനില്‍ ജാപനീസ് പാചകരീതിയുടെ ജനപ്രീതി വര്‍ധിക്കാന്‍ കാരണമായി.

Keywords: Lebanon, One of the most ancient countries in the world, Beirut, International, News, Top-Headlines, Travel&Tourism,Travel, Arabia, Jordan, Japan, Saudi, Covid.
< !- START disable copy paste -->