city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bus Service | വരുന്നു കെഎസ്ആര്‍ടിസിയുടെ കാസര്‍കോട്-കോയമ്പത്തൂര്‍ സര്‍വീസ്; സുല്‍ത്താന്‍ ബത്തേരി-മംഗ്‌ളുറു, കൊല്ലൂര്‍ സര്‍വീസും ഉടന്‍

KSRTC super deluxe bus
Image Credit: Facebook/KSRTC Kozhikode

● ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നു.
● രാത്രി സർവീസുകളാണ് പ്രധാനമായും.
● കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി വെബ്സൈറ്റ് സന്ദർശിക്കാം.

കാസര്‍കോട്: (KasargodVartha) കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ (കെഎസ്ആര്‍ടിസി) യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് പുതിയ സൂപര്‍ ഡീലക്‌സ് എയര്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. കാസര്‍കോട് - കോയമ്പത്തൂര്‍ റൂട്ടിലും സുല്‍ത്താന്‍ ബത്തേരി - മംഗ്‌ളുറു റൂട്ടിലുമാണ് പുതിയ രാത്രി സര്‍വീസുകള്‍ ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാക്കുക എന്നതാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം.

കാസര്‍കോട് - കോയമ്പത്തൂര്‍ സര്‍വീസ്

വടക്കന്‍ കേരളത്തെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന ഈ സര്‍വീസ് കാസര്‍കോട് നിന്ന് ആരംഭിച്ച് കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍, തലശേരി, വടകര, പയ്യോളി, കൊയിലാണ്ടി, കോഴിക്കോട്, രാമനാട്ടുകര, കൊണ്ടോട്ടി, മലപ്പുറം, പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട് വഴി കോയമ്പത്തൂരില്‍ എത്തിച്ചേരും. 

സുല്‍ത്താന്‍ ബത്തേരി-മംഗ്‌ളുറു സര്‍വീസ്

വയനാട്ടില്‍ നിന്നും കര്‍ണാടക തീരദേശ മേഖലയിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന ഒരു സര്‍വീസ് ആണ് ഇത്. മീനങ്ങാടി, കല്‍പ്പറ്റ, പനമരം, മാനന്തവാടി, കൊട്ടിയൂര്‍, ഇരിട്ടി, മട്ടന്നൂര്‍, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് വഴി കാസര്‍കോട് എത്തിച്ചേര്‍ന്ന് മംഗ്‌ളൂറിലേക്ക് പോകും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 10.10 ന് സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാത്രി 11.35 ന് മംഗ്‌ളുറു നിന്നും ബസ് പുറപ്പെടും.

KSRTC super deluxe bus

സുല്‍ത്താന്‍ബത്തേരി - കൊല്ലൂര്‍ സര്‍വീസ്

സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് കൊല്ലൂര്‍ മൂകാംബികയിലേക്ക് പുതിയ സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസ് സര്‍വീസും കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് രാത്രി എട്ടിന് (വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍) പുറപ്പെടുന്ന ബസ് കല്‍പ്പറ്റ (8:30 pm), മാനന്തവാടി (9:10 pm), ഇരിട്ടി (10:35 pm), കണ്ണൂര്‍ (11:35 pm), പയ്യന്നൂര്‍ (12:50 am), കാസര്‍കോട് (2:00 am), മംഗ്‌ളുറു (3:05 am), ഉഡുപ്പി (4:05 am), കുന്ദാപുര (5:00 am) വഴി പുലര്‍ച്ചെ 5:40 ന് കൊല്ലൂര്‍ മൂകാംബികയില്‍ എത്തും.

കൊല്ലൂര്‍ മൂകാംബികയില്‍ നിന്ന് രാത്രി ഒമ്പതിന്  (വെള്ളി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍) പുറപ്പെടുന്ന ബസ് കുന്ദാപുര (9:40 pm), ഉഡുപ്പി (10:40 pm), മംഗ്‌ളുറു (11:35 pm), കാസര്‍കോട് (12:35 am), പയ്യന്നൂര്‍ (1:55 am), കണ്ണൂര്‍ (2:40 am), ഇരിട്ടി (4:10 am), മാനന്തവാടി (5:25 am), കല്‍പ്പറ്റ (6:05 am) വഴി രാവിലെ 6:25 ന് സുല്‍ത്താന്‍ ബത്തേരിയില്‍ എത്തും.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനുമായി കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അടുത്തുള്ള കെഎസ്ആര്‍ടിസി ഡിപ്പോയുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Kerala State Road Transport Corporation (KSRTC) is starting new super deluxe bus services connecting Kasaragod-Coimbatore, Sultan Bathery-Mangalore, and Sultan Bathery-Kollur. These new services aim to improve connectivity between important cities in South India.

#KSRTC #NewBusService #Kerala #Kasaragod #Coimbatore #SultanBathery #Mangalore #Kollur #Travel #Transport

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia