city-gold-ad-for-blogger

ബേക്കലിൽ ബജറ്റ് ഹോട്ടലുകൾ ആരംഭിക്കണം: കാസർകോട് ട്രാവൽ ക്ലബ്ബ്

Fire force personnel and ambulance at school arts festival ground
Photo: Special Arrangement

● മംഗലാപുരം, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് എ.സി ലോഫ്ലോർ ബസുകൾ അനുവദിക്കണം.
● പെരിയ എയർസ്ട്രിപ്പ് പദ്ധതി വേഗത്തിലാക്കണം.
● റിട്ട. ജില്ലാ ജഡ്ജി എ. ശങ്കരൻ നായർ ക്ലബ്ബിന്റെ ചീഫ് പാട്രനായി ചുമതലയേറ്റു.
● കൂടുതൽ യാത്രകളിൽ പങ്കെടുത്ത മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
● മുന്നാട് സാൻഡൽ മിസ്റ്റ് റിസോർട്ടിലായിരുന്നു വാർഷിക സംഗമം നടന്നത്.

കാസർകോട്: (KasargodVartha) ബേക്കൽ റിസോർട്ട് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (BRDC) ഏറ്റെടുത്ത സ്ഥലങ്ങളിൽ സാധാരണക്കാർക്കായി ബജറ്റ് ഹോട്ടലുകൾ കൂടി ആരംഭിക്കാൻ നടപടി ഉണ്ടാകണമെന്ന് കാസർകോട് ട്രാവൽ ക്ലബ്ബ് അംഗങ്ങളുടെ വാർഷിക സംഗമം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മുന്നാട് സാൻഡൽ മിസ്റ്റ് റിസോർട്ടിലായിരുന്നു സംഗമം നടന്നത്.

സർക്കാർ ഏറ്റെടുത്ത ഭൂമി നിലവിൽ വൻകിട സ്റ്റാർ ഹോട്ടൽ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. സാധാരണക്കാരായ ടൂറിസ്റ്റുകൾക്ക് കൂടി പ്രയോജനം ലഭിക്കണമെങ്കിൽ ബജറ്റ് ഹോട്ടലുകൾ അനിവാര്യമാണ്. ഇത്തരം ഹോട്ടലുകൾ കെടിഡിസി നേരിട്ട് ആരംഭിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

മംഗലാപുരം, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് കാസർകോട് നിന്ന് കെഎസ്ആർടിസിയുടെ എസി ലോഫ്ലോർ ബസുകൾ സർവീസ് നടത്തുക, പെരിയ എയർ സ്ട്രിപ്പ് എത്രയും വേഗം യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിച്ചു.

കെടിസി ചെയർമാൻ ജി ബി വത്സൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റിട്ട ജില്ലാ ജഡ്ജി എ ശങ്കരൻ നായർ മുഖ്യാതിഥിയായിരുന്നു. ചീഫ് ടൂർ കോ ഓർഡിനേറ്റർ സണ്ണി ജോസഫ് വാർഷിക അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. കെ കെ രാമചന്ദ്രൻ, പ്രൊഫ. വി ഗോപിനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. രവി ബന്തടുക്ക, എൻ അശോക് കുമാർ, എ പ്രഭാകരൻ, പി വി ശശി എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ കാമലം സ്വാഗതവും എം സി ശേഖരൻ നമ്പ്യാർ നന്ദിയും പറഞ്ഞു.

യാത്രകളിൽ പങ്കെടുത്ത മുതിർന്ന അംഗങ്ങളായ കെ കുമാരൻ, പി വി കൃഷ്ണൻ എന്നിവരെയും കൂടുതൽ യാത്രകളിൽ പങ്കെടുത്ത പി വി ശ്യാമള, കെ വി സുധാലത, എസ് എം കൗസല്യ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

റിട്ട ജില്ലാ ജഡ്ജി എ ശങ്കരൻ നായർ ചീഫ് പാട്രൻ

റിട്ടയേർഡ് ജില്ലാ സെഷൻസ് ജഡ്ജി എ ശങ്കരൻ നായരെ കാസർകോട് ട്രാവൽ ക്ലബ്ബ് ചീഫ് പാട്രനായി തെരഞ്ഞെടുത്തു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗമായും അദ്ദേഹം ചുമതലയേറ്റു. ഡോ. കെ എം അഷ്റഫ്, പ്രകാശ് ടി ജെ കനകമൊട്ട എന്നിവരെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

kasaragod travel club demands budget hotels in bekal
കാസർകോട് ട്രാവൽ ക്ലബ്ബിന്റെ കെ.ടി.സി. മുഖ്യ രക്ഷാധികാരിയായി തിരഞ്ഞെടുത്ത മുൻ ജില്ലാ, സെഷൻസ് ജഡ്ജ് എ. ശങ്കരൻ നായർ

ഈ വാർത്ത ഷെയർ ചെയ്യൂ. കമന്റ് ചെയ്യുക. 

Article Summary: Kasaragod Travel Club urges govt to start budget hotels in Bekal for common tourists.

#KasaragodNews #BekalTourism #TravelClub #KeralaTourism #BudgetHotels #KasaragodVartha

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia