Coastal Security | തീരമേഖലയിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ കര്‍ണാടകയില്‍ നിന്നുള്ള സംഘം കേരളം സന്ദര്‍ശിച്ചു; ഒഡീഷയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ അടുത്തയാഴ്ച എത്തും
May 5, 2022, 10:37 IST
കൊല്ലം:(www.kasargodvartha.com) തീരമേഖലയിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ കര്‍ണാടകയില്‍ നിന്നുള്ള സംഘം കേരളം സന്ദര്‍ശിച്ചു. തീരദേശ പൊലീസിന്റെ കൊച്ചിയിലെ ആസ്ഥാനം, ഫോര്‍ട് കൊച്ചി തീരദേശ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് കര്‍ണാടക തീരദേശ പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം സന്ദര്‍ശിച്ചത്.
കേരളത്തിലെ തീരസുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും സംഘം ആരാഞ്ഞു. പദ്ധതി നടത്തിപ്പ് നിരീക്ഷിക്കുന്ന ഡാഷ് ബോര്‍ഡ് സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ ചീഫ് സെക്രടറി വി പി ജോയ് ഗുജറാത് സന്ദര്‍ശിച്ചതിന് തൊട്ടുമുന്‍പ് കര്‍ണാടക സംഘം ഏകദിന സന്ദര്‍ശനം നടത്തിയതിന് കേരള സര്‍കാര്‍ പക്ഷേ കാര്യമായ പ്രചാരണം നല്‍കിയില്ല.

അതേസമയം, ഒഡീഷയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം അടുത്തയാഴ്ചയും എത്തും. തീരദേശ സുരക്ഷയ്ക്ക് കേരളത്തില്‍ ഏര്‍പെടുത്തിയിരിക്കുന്ന സംവിധാനങ്ങളെക്കുറിച്ച് പഠിച്ചു അവിടെ നടപ്പാക്കുന്നതിനാണ് ഒഡീഷ തീരദേശ പൊലീസ്, ഫിഷറീസ്, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘം സംസ്ഥാനത്തെത്തുന്നതെന്ന് ഒഡീഷ ആഭ്യന്തര വകുപ്പ് സ്‌പെഷല്‍ സെക്രടറി സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് സെക്രടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
Keywords: Kollam, News, Kerala, Karnataka, Tourism, Travel, Travel&Tourism, Police, Karnataka team visits Kerala to study coastal security.
Keywords: Kollam, News, Kerala, Karnataka, Tourism, Travel, Travel&Tourism, Police, Karnataka team visits Kerala to study coastal security.