city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tourism Sector | അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിച്ചതോടെ സജീവമായി ടൂറിസം മേഖല; ഇന്‍ഡ്യന്‍ സഞ്ചാരികള്‍ ഇത്തവണ കൂടുതല്‍ താല്‍പര്യം കാണിച്ചത് ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ മാറി അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിച്ചതോടെ സജീവമായി ടൂറിസം മേഖല. രണ്ട് വര്‍ഷത്തിന് ശേഷമാണ് ടൂറിസം മേഖല പഴയ നിലയിലേക്ക് തന്നെ തിരിച്ചുവരുന്നത്. അന്താരാഷ്ട്ര വിമാനസര്‍വീസ് ആരംഭിച്ചതോടെ ഇന്‍ഡ്യയില്‍ നിന്നുള്ള യാത്രികര്‍ വിദേശ രാജ്യങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പറക്കുകയാണ്.

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി ഏകദേശം ഒരു മാസത്തോട് അടുക്കുമ്പോള്‍ ഇന്‍ഡ്യന്‍ സഞ്ചാരികള്‍ ഇത്തവണ കൂടുതല്‍ താല്‍പര്യം കാണിച്ചത് ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ്. യുഎഇ, മാലിദ്വീപ്, തായ്ലന്‍ഡ് എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡ്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ കൂടുതലായി എത്തിയത്. യൂറോപില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളോടായിരുന്നു സന്ദര്‍ശകര്‍ക്ക് പ്രിയം കൂടുതലെന്നും ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പറയുന്നു.

Tourism Sector | അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിച്ചതോടെ സജീവമായി ടൂറിസം മേഖല; ഇന്‍ഡ്യന്‍ സഞ്ചാരികള്‍ ഇത്തവണ കൂടുതല്‍ താല്‍പര്യം കാണിച്ചത് ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍

ഇതിന് പുറമെ തുര്‍കി, ഓസ്ട്രേലിയ, യുകെ, യുഎസ് തുടങ്ങിയ മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കും നിരവധി പേര്‍ എത്തിയിട്ടുണ്ട്. മാലദ്വീപ്, തായ്ലന്‍ഡ്, യുഎഇ, യുകെ, ഓസ്ട്രേലിയ, യുഎസ് തുടങ്ങിയ അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള യാത്രാ പ്രിയരുടെ അന്വേഷണങ്ങളില്‍ ഈ വര്‍ഷം ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഓണ്‍ലൈന്‍ ട്രാവല്‍ കംപനിയായ ഈസ്‌മൈട്രിപിന്റെ സഹസ്ഥാപകന്‍ നിശാന്ത് പിറ്റി പറയുന്നു.

പ്രത്യേകിച്ച് ഹ്രസ്വകാല അവധികള്‍ ആഘോഷിക്കാന്‍ വിദേശ രാജ്യങ്ങളില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ദുബൈ തിരഞ്ഞെടുക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും നിശാന്ത് പിറ്റി പറഞ്ഞു. അവസാന നിമിഷങ്ങളിലെ ഫ്‌ലൈറ്റ് ബുകിങിലും ട്രാവല്‍ ബുകിങ്ങുകളിലും 30 ശതമാനം വര്‍ധനയാണ് ഉണ്ടായത്. വേനല്‍ക്കാല മാസങ്ങളില്‍ ഇത് കൂടുതല്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര ബുകിങുകളില്‍ വലിയ കുതിച്ചുചാട്ടത്തിന് ഇത് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords:  New Delhi, News, National, Tourism, Travel, Visit, Travel&Tourism, Passenger, International-Travel-Zone, Tourism sector active with the resumption of international air service.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia