city-gold-ad-for-blogger

റെയിൽവേയിൽ രാത്രി യാത്രകൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ

Representational image of passengers sleeping in a train coach at night.
Photo: Special Arrangement

● സഹയാത്രികരുടെ സ്വകാര്യതയും ഉറപ്പാക്കും.
● പരാതികൾ വർധിച്ച സാഹചര്യത്തിലാണ് നടപടി.
● നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും.
● ടിടിആറുമാർക്ക് നിർദ്ദേശം നൽകി.
● കുടുംബസമേതം യാത്ര ചെയ്യുന്നവർക്ക് ഇത് ആശ്വാസമാകും.

ന്യൂഡൽഹി: (KasargodVartha) ദീർഘദൂര ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. രാത്രി യാത്രകൾ കൂടുതൽ സുഖപ്രദവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ റെയിൽവേ മന്ത്രാലയം പുറത്തിറക്കി.

ട്രെയിനുകളിൽ രാത്രി 10 മണിക്ക് ശേഷം ഉച്ചത്തിൽ സംസാരിക്കുന്നതിനും, ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതിനും പാട്ടുപാടുന്നതിനും കർശന വിലക്ക് ഏർപ്പെടുത്തി. സഹയാത്രികർക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലുള്ള നിർദ്ദേശങ്ങളാണ് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയിട്ടുള്ളത്.

indian railways new rules night travel

ഓരോ യാത്രക്കാരനും രാത്രിയിൽ ഉറങ്ങാനും വിശ്രമിക്കാനും പൂർണ്ണമായ അവസരവും അവകാശവുമുണ്ട്. ഇത് ഉറപ്പാക്കുക എന്നതാണ് പുതിയ നിർദ്ദേശങ്ങൾ കൊണ്ട് റെയിൽവേ ലക്ഷ്യമിടുന്നത്. വ്യാപകമായ പരാതികളെത്തുടർന്നാണ് വ്യവസ്ഥകൾ കർശനമാക്കാൻ റെയിൽവേ മന്ത്രാലയം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നിയമലംഘനം നടത്തുന്നവരിൽ നിന്ന് വലിയ പിഴ ഈടാക്കാനും നിർദ്ദേശമുണ്ട്.

വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് കയറുന്ന കൂട്ടമായുള്ള സഞ്ചാരികളാണ് മിക്കപ്പോഴും കമ്പാർട്ട്മെന്റുകളിൽ ഒന്നിച്ചിരുന്ന് പാട്ടും കളികളുമൊക്കെയായി സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ചോദ്യം ചെയ്താൽ ഭീഷണിയുടെ സ്വരം ഉണ്ടാകുന്നതായും പരാതിയുണ്ട്. ഇത്തരക്കാർ മദ്യപാനത്തിലും ഏർപ്പെടാറുണ്ട്. 

പലപ്പോഴും റെയിൽവേ ഉദ്യോഗസ്ഥരോട് (ടിടിആർ) പരാതി പറഞ്ഞാൽ പോലും ഗൗരവത്തിലെടുക്കുന്നില്ലെന്ന ആക്ഷേപം നിലവിലുണ്ട്. കുടുംബസമേതം യാത്ര ചെയ്യുന്നവർക്കാണ് ഇത്തരം സാഹചര്യങ്ങളിൽ ഏറെയും പ്രയാസങ്ങൾ ഉണ്ടാകുന്നത്. റെയിൽവേയുടെ ഈ നടപടിക്ക് ഒരു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദീർഘദൂര യാത്രക്കാർ.

റെയിൽവേയുടെ ഈ പുതിയ തീരുമാനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, ഈ വാർത്ത യാത്ര ചെയ്യുന്നവർക്ക് ഷെയർ ചെയ്യൂ.

Article Summary: Indian Railways introduces new rules for quiet night travel.

#IndianRailways #TrainTravel #NightJourney #RailwayRules #TravelSafety #Railways

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia