city-gold-ad-for-blogger
Aster MIMS 10/10/2023

Bekal Fest | ചിരിയുടെ മാലപ്പടക്കവുമായി വിനോദ് കോവൂരും സുരഭിയും; ഇശല്‍ തേന്മഴ പെയ്യിച്ച് രഹ്നയും സംഘവും; ബേക്കല്‍ ബീച് ഫെസ്റ്റില്‍ നര്‍മത്തിന്റെയും പാട്ടിന്റെയും ഒപ്പനയുടെയും ആഘോഷരാവ്; തദ്ദേശ സ്ഥാപനങ്ങള്‍ ടൂറിസത്തിന്റെ പ്രയോക്താക്കളാകണമെന്ന് ഡോ. ജിജു പി അലക്‌സ്

ബേക്കല്‍: (www.kasargodvartha.com) മറിമായം, എം 80 മൂസ എന്നീ പരമ്പരകളിലൂടെ ടിവി പ്രേക്ഷകര്‍ക്ക് സുപരിചിതനായ വിനോദ് കോവൂരും, പ്രശസ്ത ചലച്ചിത്ര നടിയും ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയും ഒരുമിച്ചപ്പോള്‍ ചിരിയുടെ മാലപ്പടക്കത്തിനാണ് ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ വെള്ളിയാഴ്ചത്തെ സായാഹ്നം തിരികൊളുത്തിയത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക രഹനയും ജനഹൃദയങ്ങള്‍ കീഴടക്കിയ പട്ടുറുമാല്‍ പരിപാടിയുടെ ജേതാക്കളും ഒരുമിച്ചപ്പോള്‍ മാപ്പിളപ്പാട്ടിന്റെ മറ്റൊരു ലോകത്തേക്കും കാണികളെ കൊണ്ടുപോയി.
              
Bekal Fest | ചിരിയുടെ മാലപ്പടക്കവുമായി വിനോദ് കോവൂരും സുരഭിയും; ഇശല്‍ തേന്മഴ പെയ്യിച്ച് രഹ്നയും സംഘവും; ബേക്കല്‍ ബീച് ഫെസ്റ്റില്‍ നര്‍മത്തിന്റെയും പാട്ടിന്റെയും ഒപ്പനയുടെയും ആഘോഷരാവ്; തദ്ദേശ സ്ഥാപനങ്ങള്‍ ടൂറിസത്തിന്റെ പ്രയോക്താക്കളാകണമെന്ന് ഡോ. ജിജു പി അലക്‌സ്

മൂസാക്കയുടെയും പാത്തുവിന്റെയും തമാശകളും മനോഹരമായ മാപ്പിളപ്പാട്ടുകളും ഒപ്പനയുമൊക്കെയായി കാണികള്‍ക്ക് സന്തോഷത്തിന്റെ ആഘോഷ രാവാണ് സമ്മാനിച്ചത്. മലയാളത്തിലെ വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന മനോഹരമായ മാപ്പിള ഗാനങ്ങള്‍ ആസ്വാദനത്തിന്റെ പുത്തന്‍ അനുഭൂതിയാണ് കാണികള്‍ക്ക് നല്‍കിയത്. കൂട്ടത്തില്‍ പാത്തുവിന്റെയും മൂസാക്കയുടെയും വിമാനയാത്രകളിലെ വിശേഷങ്ങള്‍ ഏറെ സന്തോഷവും നല്‍കി. മൊഞ്ചുള്ള മണവാട്ടിയുടെയും കൂട്ടരുടെയും ഒപ്പന ഹൃദ്യമായൊരു അനുഭവവുമായി.

കാസര്‍കോടുകാരുടെ സ്നേഹമാണ് കടലുപോലത്തെ ഈ ജനക്കൂട്ടം എന്ന് വിനോദും സുരഭിയും പറഞ്ഞു. ഇത്രയും വലിയൊരു ജനസാഗരത്തെ ഒരുമിച്ചു കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു എന്നും അടുത്തൊന്നും ഇത്രയും വലിയൊരു ആള്‍ക്കൂട്ടത്തെ കണ്ടിട്ടില്ലെന്നും, ബാക്കില്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്നും ഇരുവരും പറഞ്ഞു. പുതിയ സിനിമ വിശേഷങ്ങളും പ്രതീക്ഷകളും കാസര്‍കോട് ജനതയുമായി പങ്കുവെച്ചാണ് പരിപാടി അവസാനിച്ചത്.
              
Bekal Fest | ചിരിയുടെ മാലപ്പടക്കവുമായി വിനോദ് കോവൂരും സുരഭിയും; ഇശല്‍ തേന്മഴ പെയ്യിച്ച് രഹ്നയും സംഘവും; ബേക്കല്‍ ബീച് ഫെസ്റ്റില്‍ നര്‍മത്തിന്റെയും പാട്ടിന്റെയും ഒപ്പനയുടെയും ആഘോഷരാവ്; തദ്ദേശ സ്ഥാപനങ്ങള്‍ ടൂറിസത്തിന്റെ പ്രയോക്താക്കളാകണമെന്ന് ഡോ. ജിജു പി അലക്‌സ്

തദ്ദേശ സ്ഥാപനങ്ങള്‍ ടൂറിസത്തിന്റെ പ്രയോക്താക്കളാകണം : ഡോ.ജിജു.പി.അലക്‌സ്

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കേരളത്തില്‍ ടൂറിസത്തിന്റെ ഏറ്റവും വലിയ പ്രയോക്താക്കളാകണമെന്ന്് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ജിജു.പി.അലക്‌സ് പറഞ്ഞു. ലോകത്തെല്ലായിടത്തും പ്രാദേശിക ഭരണസംവിധാനങ്ങളാണ് ടൂറിസത്തെ മുന്നോട്ട് നയിക്കുന്നത്. ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളും ടൂറിസവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം എന്ന ശാസ്ത്രത്തിന്റെ സാധ്യതകള്‍ ജനപ്രതിനിധികള്‍ കൂടി പഠിക്കണം. കേരളത്തെ സംബന്ധിച്ച് 18 ശതമാനത്തോളം മൊത്തം അഭ്യന്തര വരുമാനം ആശ്രയിച്ചിരിക്കുന്നത് ടൂറിസം മേഖലയെയാണ്. 20 ശതമാനത്തോളം തൊഴില്‍ മേഖലയും ടൂറിസത്തെ ആശ്രയിച്ചിരിക്കുന്നു. ടൂറിസം സാധ്യതകള്‍ മെച്ചപ്പെടുത്താന്‍ തികച്ചും ഭാവനാത്മകമായിട്ടുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബേക്കല്‍ റെഡ് മൂണ്‍ ബീച്ച് പാര്‍ക്കില്‍ നടന്ന സെമിനാറില്‍ ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ സംഘാടക സമിതി ചെയര്‍മാന്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. 'വിനോദ സഞ്ചാരമേഖലയിലെ പ്രാദേശിക സാമ്പത്തിക വികസന സാധ്യതകള്‍ എന്ന വിഷയത്തില്‍ കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍ സംസാരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിനോദസഞ്ചാര മേഖലയിലും അനുബന്ധ മേഖലകളിലും ഉള്ള അവസരങ്ങളും ഇടപെടല്‍ സാധ്യതകളും എന്ന വിഷയത്തില്‍ ഡോ.ടി.ആര്‍.സുമ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സി.ഇ.ഒ കെ.ബി.മദന്‍ മോഹന്‍ ചര്‍ച്ച നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.മണികണ്ഠന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.പി.വത്സലന്‍, ബി.ആര്‍.ഡി.സി എം.ഡി. ഷിജിന്‍ പറമ്പത്ത് എന്നിവര്‍ സംസാരിച്ചു. അജയന്‍ പനയാല്‍ സ്വാഗതവും സുകുമാരന്‍ പൂച്ചക്കാട് നന്ദിയും പറഞ്ഞു. വിവിധ തദേശ സ്ഥാപന പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബേക്കല്‍ ഫെസ്റ്റില്‍ ഇന്ന്

ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ ഞായറാഴ്ച്ച വേദി ഒന്ന് ചന്ദ്രഗിരിയില്‍ വൈകുന്നേരം 6ന് സാംസ്‌കാരിക സമ്മേളനത്തില്‍ നിയമസഭാ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, കവിയും ഗാനരചയിതാവുമായ ഡോ.ജിനേഷ് കുമാര്‍ എരമം തുടങ്ങിയവര്‍ സംസാരിക്കും. വൈകുന്നേരം 7.30ന് കലാസന്ധ്യയില്‍ അനശ്വര ഗായകന്‍ മുഹമ്മദ് റാഫിയുടെ ഗാനങ്ങളുമായി മുഹമ്മദ് അസ്ലം അവതരിപ്പിക്കുന്ന മുഹമ്മദ് റാഫി മ്യൂസിക് നൈറ്റ് അരങ്ങേറും. പയസ്വിനി, തേജസ്വിനി വേദികളില്‍ വൈകുന്നേരം 6:30 മുതല്‍ പ്രാദേശിക കലാപരിപാടികള്‍ നടക്കും.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Bekal-Beach, Bekal, Celebration, Festival, Tourism, Travel&Tourism, Humour, song and oppana at Bekal Beach Fest.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL