city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Umiam Lake | പ്രകൃതിയുടെ മടിത്തട്ടില്‍ മനുഷ്യന്‍ തീര്‍ത്ത കരവിരുതാണ് ഉമിയം തടാകം; സഞ്ചാരികള്‍ക്ക് സമാനതകളില്ലാത്ത പ്രകൃതിദൃശ്യങ്ങളും കാഴ്ചകളും ആസ്വദിക്കാം

ന്യൂഡെല്‍ഹി: (www.kasargodvartha.com) പ്രകൃതിയുടെ മടിത്തട്ടില്‍ മനുഷ്യന്‍ തീര്‍ത്ത കരവിരുതാണ് ഉമിയം തടാകം. 222 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന മനുഷ്യ നിര്‍മിത തടകത്തിന് ചുറ്റും ദേവദാരു, പൈന്‍ വനങ്ങളാണ് (Coniferous). വര്‍ഷം മുഴുവനും സന്ദര്‍ശിക്കാവുന്ന സ്ഥലമാണ്. ഷിലോങില്‍ നിന്ന് 5 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്നു.

ആളുകള്‍ പലപ്പോഴും ഈ തടാകത്തില്‍ പലതരം ബോടിംഗില്‍ ഏര്‍പെടുന്നു, സമീപത്തെ പാര്‍ക് എല്ലാ പ്രായക്കാര്‍ക്കും ആനന്ദം കണ്ടെത്താവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഖാസി കുന്നുകള്‍ തടാകത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. ഷിലോങിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളില്‍ ഒന്നാണിത്. സഞ്ചാരികള്‍ക്ക് സമാനതകളില്ലാത്ത പ്രകൃതിദൃശ്യങ്ങളും കാഴ്ചകളും ആസ്വദിക്കാം.

Umiam Lake | പ്രകൃതിയുടെ മടിത്തട്ടില്‍ മനുഷ്യന്‍ തീര്‍ത്ത കരവിരുതാണ് ഉമിയം തടാകം; സഞ്ചാരികള്‍ക്ക് സമാനതകളില്ലാത്ത പ്രകൃതിദൃശ്യങ്ങളും കാഴ്ചകളും ആസ്വദിക്കാം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം: ഒക്ടോബറിനും മെയ് മാസത്തിനും ഇടയിലുള്ള ഏത് സമയത്തും.

സമയം: വിവിധ വാട്ടര്‍സ്പോര്‍ട്സ് പരീക്ഷിക്കുന്നതിനായി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ പോകുക.

നിരക്ക്: തടാകത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. വ്യത്യസ്ത വാടര്‍ സ്പോര്‍ട്സ് നിരക്കുകള്‍ ഇപ്രകാരമാണ് - പെഡല്‍ ബോടിംഗ്/ കനോയിംഗ്/ കയാകിംഗ്- 30 മിനിറ്റിന് ഒരാള്‍ക്ക് 20 രൂപ. സ്‌കൂടര്‍- 50 രൂപ, സ്‌കീയിംഗ്- 200 രൂപ, യാച്ചിംഗ്- 100 രൂപ, റിവര്‍ ബസ്- 50 രൂപ.

സ്ഥലം: റി ഭോയ് ജില്ല, നോങ്‌പോ,

Keywords:  New Delhi, News, National, Top-Headlines, East-India-Travel-Zone, Travel&Tourism, Tourism, Umiam Lake, Meghalaya, Umiam Lake, Meghalaya. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia