Tsomgo Lake | ലോകത്തിന്റെ നെറുകയിലൊരു തടാകം, അതിനെ വലയം ചെയ്യുന്ന ഹിമാലയന്‍ കൊടുമുടികള്‍; സിക്കിമിലെ സോംഗോ തടാകത്തിലെ കാഴ്ചകള്‍ ആസ്വദിക്കാം
May 7, 2022, 10:37 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) പര്‍വതങ്ങളില്‍ നിന്ന് മഞ്ഞ് ഉരുകി തടാകത്തിലേക്ക് ഒഴുകിവരുന്നു, ലോകത്ത് മറ്റെവിടെയും ഇതുപോലൊരു കാഴ്ചയുണ്ടാകുമോ എന്ന് സംശയമാണ്. സിക്കിമിലെ സോംഗോ തടാകത്തിലെ ജലത്തിന്റെ പ്രധാന ഉറവിടം മഞ്ഞുമൂടിയ മലനിരകളാണ്. ശൈത്യകാലത്ത്, ഈ ശാന്തമായ തടാകം മഞ്ഞ് പുതച്ച് കിടക്കും.
സമുദ്രനിരപ്പില്‍ നിന്ന് 3780 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകം അതിന് ചുമറ്റുമുള്ള പ്രദേശങ്ങളില്‍ വ്യത്യസ്തങ്ങളായ സസ്യജന്തുജാലങ്ങളുണ്ട്. ചിത്രകാരന്മാരുടെ ഭാവനയില്‍ പോലും വിടരാത്ത പ്രകൃതിദൃശ്യങ്ങള്‍ തടാകത്തിന്റെ ഭംഗിക്ക് മാറ്റ് കൂട്ടുന്നു. വിനോദ സഞ്ചാരികള്‍ക്ക് ഒരു ചെറിയ തുകയ്ക്ക് ഒരു യാകില്‍ ഇവിടെ യാത്ര ചെയ്യാം.
ഗാങ്‌ടോകില്‍ നിന്ന് 12,400 അടി ഉയരത്തിലെത്താന്‍ പാമ്പിനെ പോല വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ 37 കിലോമീറ്റര്‍ സഞ്ചരിക്കണം. മലമുകളില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ റോഡുകള്‍ അതിമനോഹരമാണ്. ലോകത്തിന്റെ നെറുകയിലൊരു തടാകം അതിനെ വലയം ചെയ്യുന്ന ഹിമാലയന്‍ കൊടുമുടികള്‍, കവിഭാവന പോലും ഇതിന് മുന്നില്‍ തോറ്റുപോകും.
സന്ദര്‍ശിക്കാന്‍ പറ്റിയ സമയം: ഒക്ടോബര്‍ മുതല്‍ മാര്‍ച് വരെ തണുത്തുറഞ്ഞ തടാകത്തില്‍ യാക് സഫാരി ആസ്വദിക്കാന്‍ സന്ദര്‍ശിക്കുന്നതാണ് നല്ലത്.
ദൂരം: ഗാംഗ്‌ടോകില്‍ നിന്ന് ഏകദേശം 37 കിലോമീറ്റര്‍. ഗാംഗ്‌ടോകില്‍ നിന്ന് സോംഗോയിലേക്കുള്ള ഒരു ഷെയര്‍ ടാക്സിക് ഒരാള്‍ 400 രൂപ നല്‍കണം.
സമയക്രമം: സന്ദര്‍ശിക്കാന്‍ പ്രത്യേക സമയമില്ല, റോപ്വേ കേബിള്‍ കാര്‍ പ്രവര്‍ത്തനങ്ങള്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ മാത്രമേ ആസ്വദിക്കാനാകൂ.
Keywords: New Delhi, News, National, Top-Headlines, Travel&Tourism, East-India-Travel-Zone, Travel, Tourism, Tsomgo Lake, Sikkim.