city-gold-ad-for-blogger

ബേക്കലിലും റാണിപുരത്തും വികസനം വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം

Kerala Chief Secretary A Jayathilak reviews tourism development in Kasaragod.
Photo: PRD Kasargod

● റാണിപുരത്തെ ട്രക്കിംഗ് പ്രവർത്തനങ്ങൾ പ്രത്യേകം പരിശോധിച്ചു.
● ബേക്കൽ ബീച്ച് പാർക്കിലെ കടലാക്രമണം വിലയിരുത്തി.
● പ്രതിരോധ നടപടികൾക്ക് നിർദേശം നൽകി.
● ബിആർഡിസിയുടെ ബോർഡ് യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

കാസർകോട്: (KasargodVartha) ചീഫ് സെക്രട്ടറി എ. ജയതിലക് ഐഎഎസ് കാസർകോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേക്കൽ ബീച്ച് പാർക്കും റാണിപുരവും സന്ദർശിച്ച് വികസന പ്രവർത്തനങ്ങൾ വിലയിരുത്തി

റാണിപുരത്ത് നടപ്പാക്കുന്ന ട്രക്കിംഗ് പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറി പ്രത്യേകം പരിശോധിച്ചു. റാണിപുരത്തെ വനവിഭവങ്ങളുടെ ഷോപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ റിസോർട്ടും അദ്ദേഹം സന്ദർശിച്ചു. 

 Kerala Chief Secretary A Jayathilak reviews tourism development in Kasaragod.

ബേക്കൽ ബീച്ച് പാർക്കിൽ കടലാക്രമണം നടന്ന സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ അദ്ദേഹം ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി.

Kerala Chief Secretary A Jayathilak reviews tourism development in Kasaragod.

ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐഎഎസ് ചീഫ് സെക്രട്ടറിയോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന്, ബേക്കൽ താജ് ഗേറ്റ് വേ റിസോർട്ടിൽ നടന്ന ബേക്കൽ റിസോർട്ട്സ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ 103-ാമത് ബോർഡ് യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

Kerala Chief Secretary A Jayathilak reviews tourism development in Kasaragod.

യോഗത്തിൽ സി.എച്ച്. കുഞ്ഞമ്പു എംഎൽഎ, ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ബി.ആർ.ഡി.സി. എംഡി പി. ഷിജിൻ എന്നിവർ പങ്കെടുത്തു.
 

ചീഫ് സെക്രട്ടറിയുടെ കാസർകോട് സന്ദർശനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കൂ. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ.

Article Summary: Chief Secretary A Jayathilak reviewed tourism projects in Kasaragod.

#KeralaTourism #Kasaragod #Bekal #Ranipuram #ChiefSecretary #TourismDevelopment

 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia