city-gold-ad-for-blogger

ചന്ദ്രഗിരി കോട്ടയിൽ അടിസ്ഥാന സൗകര്യ വികസനം; ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രമാക്കാൻ ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം

Chandragiri Fort to be developed into a destination wedding spot; District administration plans infrastructure upgrade
Photo Credit: PRD Kasargod

● ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കോട്ട സന്ദർശിച്ച് വികസന പ്രവർത്തനങ്ങൾ വിലയിരുത്തി.
● പുരാവസ്തു വകുപ്പിൽ നിന്ന് കോട്ട ഡിടിപിസിക്ക് ഔദ്യോഗികമായി കൈമാറി.
● കോട്ടയ്ക്കുള്ളിലെ നടപ്പാതകൾ, ഇരിപ്പിടങ്ങൾ എന്നിവ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തും.
● ചരിത്രപ്രാധാന്യമുള്ള കുളം ശാസ്ത്രീയമായി നവീകരിച്ച് സംരക്ഷിക്കും.
● സന്ദർശകർക്കായി വിശ്രമ കേന്ദ്രങ്ങളും വൃത്തിയുള്ള ശുചിമുറികളും ഒരുക്കും.

കാസർകോട്: (KasargodVartha) ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ചന്ദ്രഗിരി കോട്ടയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉടൻ വികസിപ്പിക്കും. സംസ്ഥാന പുരാവസ്തു വകുപ്പിൽ നിന്ന് നടത്തിപ്പിനും പരിപാലനത്തിനുമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് (ഡിടിപിസി) ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ കോട്ട വിട്ടു നൽകിയിരുന്നു. ഇതിന് പിന്നാലെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കോട്ട സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കോട്ടയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Chandragiri Fort to be developed into a destination wedding spot; District administration plans infrastructure upgrade

അടിസ്ഥാന സൗകര്യ വികസനം

പുരാവസ്തു പൈതൃക ഭംഗിക്ക് യാതൊരു കോട്ടവും തട്ടാതെ കോട്ടയ്ക്കുള്ളിലെ നടപ്പാതകളുടെയും ഇരിപ്പിടങ്ങളുടെയും അറ്റകുറ്റപ്പണികള്‍ ഉടൻ പൂർത്തിയാക്കാൻ കളക്ടർ കർശന നിർദേശം നൽകി. കോട്ടയും പരിസരവും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സമഗ്രമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. കോട്ടയ്ക്കുള്ളിൽ നിറഞ്ഞുനിൽക്കുന്ന കുറ്റിക്കാടുകൾ വെട്ടി മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കുവാനും പ്രകൃതിഭംഗി ആസ്വദിക്കുവാനുമായി കൂടുതൽ ഇരിപ്പിട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം സന്ദർശകർക്കായി വൃത്തിയുള്ള ശുചിമുറികളും ഇവിടെ ഒരുക്കും.

Chandragiri Fort to be developed into a destination wedding spot; District administration plans infrastructure upgrade

ചരിത്രപ്രാധാന്യമുള്ള കുളം നവീകരിക്കും

ഇതിനുപുറമെ, കോട്ടയ്ക്കുള്ളിലെ ചരിത്രപ്രാധാന്യമുള്ള കുളം സംരക്ഷിക്കുകയും ശാസ്ത്രീയമായി നവീകരിക്കുകയും ചെയ്യും. സംസ്ഥാന പുരാവസ്തു വകുപ്പിൽ നിന്നും കോട്ട ഡിടിപിസിക്ക് നടത്തിപ്പിനും പരിപാലനത്തിനുമായി ഔദ്യോഗികമായി കൈമാറിയതോടെയാണ് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിന് തീരുമാനിച്ചത്.

Chandragiri Fort to be developed into a destination wedding spot; District administration plans infrastructure upgrade

Chandragiri Fort to be developed into a destination wedding spot; District administration plans infrastructure upgrade

ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രമാക്കും

ഈ അടിസ്ഥാന സൗകര്യ വികസനങ്ങൾ പൂർത്തിയാകുന്നതോടെ ചന്ദ്രഗിരി കോട്ടയെ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ് ഉൾപ്പെടെയുള്ള വിവിധ ഇവന്റുകൾക്കുള്ള മികച്ച ഇടമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വ്യക്തമാക്കി.

Chandragiri Fort to be developed into a destination wedding spot; District administration plans infrastructure upgrade

കളക്ടറുടെ സന്ദർശനത്തിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എം എ നസീബ്, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ, വൈസ് പ്രസിഡന്റ് ദിലീപ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, കുടുംബശ്രീ എഡിഎംസി ഡി ഹരിദാസ്, ജില്ലാ നിർമ്മിതി കേന്ദ്ര പ്രതിനിധി പി എം ഹൃഷിത് ശിവൻ തുടങ്ങിയവർ പങ്കെടുത്തു.

Chandragiri Fort to be developed into a destination wedding spot; District administration plans infrastructure upgrade

Chandragiri Fort to be developed into a destination wedding spot; District administration plans infrastructure upgrade

ടൂറിസം വികസനവുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. പ്രാദേശിക വാർത്തകളും വികസന പദ്ധതികളുടെ വിവരങ്ങളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: District Collector Arjun Pandyan visited the Chandragiri Fort, recently handed over to the DTPC by the State Archaeology Department, and directed authorities to urgently upgrade its infrastructure, renovate the historic pond, and clear overgrown bushes without harming its heritage, aiming to transform the site into a prime destination for weddings and other events.

#ChandragiriFort #KasaragodNews #KeralaTourism #DestinationWedding #DTPC #ArjunPandyan

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia