Train Stop | കാർണിവൽ: ബേക്കലിൽ 2 ട്രെയിനുകൾക്ക് താത്കാലിക സ്‌റ്റോപ്പ് അനുവദിച്ച് റെയിൽവേ
● 16650 നമ്പർ നാഗർകോവിൽ-മംഗളൂർ എക്സ്പ്രസ് 24 മുതൽ 31 വരെ ബേക്കലിൽ നിർത്തും
● രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതിലൂടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ പ്രതീക്ഷിക്കുന്നു.
കാസർകോട്: (KasargodVartha) ബേക്കൽ ബീച്ച് കാർണിവലിന് റെയിൽവേയുടെ സമ്മാനം. ഡിസംബർ 23 മുതൽ 31 വരെ നടക്കുന്ന കാർണിവലിന്റെ ഭാഗമായി ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ രണ്ട് എക്സ്പ്രസ് ട്രെയിനുകൾക്ക് ഒരു മിനിറ്റ് താത്കാലിക സ്‌റ്റോപ്പ് അനുവദിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
രാത്രി 11.50ന് തമ്പരത്ത് നിന്നും യാത്ര പുറപ്പെടുന്ന നമ്പർ 16159 താമ്പരം-മംഗ്ളുറു സെൻട്രൽ എക്സ്പ്രസ് ഡിസംബർ 23 മുതൽ 30 വരെ ബേക്കൽ സ്റ്റേഷനിൽ വൈകീട്ട് 5.31ന് എത്തി 5.32ന് പുറപ്പെടും. രാവിലെ 4.05ന് നാഗർകോവിൽ ജംഗ്ഷനിൽ നിന്നും യാത്ര പുറപ്പെടുന്ന 16650 നമ്പർ നാഗർകോവിൽ ജംഗ്ഷൻ-മംഗ്ളുറു സെൻട്രൽ എക്സ്പ്രസ് ഡിസംബർ 24 മുതൽ 31 വരെ ബേക്കലിൽ രാത്രി 7.46ന് എത്തി 7.47ന് പുറപ്പെടും.
ഈ തീരുമാനം ബേക്കൽ ഫോർട്ട് സ്റ്റേഷനിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയും ബേക്കൽ കാർണിവലിന്റെ വിജയത്തിന് സഹായകമാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
#BekalCarnival #RailwayNews #TrainStop #SouthRailway #KeralaTravel #Bekal