Fest | ഹാപ്പിനെസ്സ് ഫെസ്റ്റ്: ടൂറിസം കാർണിവലും പ്രവാസി നിക്ഷേപക സംഗമവും 24 മുതല്‍ 26 വരെ ബേക്കലിൽ

● ബേക്കൽ ബീച്ചിലാണ് ഫെസ്റ്റ് നടക്കുന്നത്.
● ടൂറിസം, വ്യവസായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും
● പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ പരിചയപ്പെടുത്തലുമുണ്ടാവും
● യുവജനോത്സവ വിജയികൾക്കുള്ള അനുമോദനം.
കാസർകോട്: (KasargodVartha) ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായി ജില്ലാ വ്യവസായ കേന്ദ്രം നടത്തുന്ന ടൂറിസം കാർണിവലും പ്രവാസി നിക്ഷേപക സംഗമവും 'ഖൽബിലെ ബേക്കൽ ഹാപ്പിനെസ്സ് ഫെസ്റ്റ്' എന്ന പേരിൽ ജനുവരി 24 മുതൽ 26 വരെ പള്ളിക്കര ബേക്കൽ ബീച്ചിൽ വെച്ച് നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ മന്ത്രിമാർ അതിഥികളായി എത്തുന്ന പരിപാടിയിൽ ടൂറിസം ഓപ്പറേറ്റർമാർ, യാത്രികർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ, സംരംഭകർ, പ്രവാസികൾ എന്നിങ്ങനെ വിവിധ മേഖലകളിൽ ഉള്ള വ്യക്തികളും സംഘടനകളും പങ്കെടുക്കുന്നു.
2022-23, 2023-24 സാമ്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച 'റൈസിംഗ് കാസർകോട് നിക്ഷേപക സംഗമ'ത്തിന്റെ തുടർച്ചയായിട്ടാണ് ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകി കൊണ്ട് ടൂറിസം കാർണിവൽ നടത്തുന്നത്. കാർണിവലിൽ ഭാഗമായി ജില്ലയിലെ പ്രാദേശിക തലത്തിലുള്ള ടൂറിസം സ്ഥലങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന മത്സരപരിപാടി ഉണ്ടായിരിക്കുന്നതാണ്. വ്യവസായ മേഖലയിൽ ഉള്ള ജില്ലയിലെ സാധ്യതകൾ പ്രവാസികളുടെ മുന്നിൽ അവതരിപ്പിക്കുന്നതിനായിട്ടാണ് പ്രവാസി നിക്ഷേപക സംഗമം നടത്തുന്നത്.
പരിപാടിയുടെ ആദ്യ ദിനമായ ജനുവരി 24 ദേശീയ ബാലിക ദിനം ആയതിനാൽ പെൺകുട്ടികളുടെ മാതാപിതാക്കൾക്കുള്ള പാരന്റിങ് ക്ലാസ്, സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അനുമോദനവും അവരുടെ പരിപാടികളുടെ അവതരണവും കൂടി ഉണ്ടായിരിക്കുന്നതാണ്. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സി ജെ സജിത്, സജിത് കുമാർ ജി എം, ഷിനോജ് ചാക്കോ, അനസ് മുസ്തഫ എന്നിവരും പങ്കെടുത്തു.
ഈ വാർത്ത ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
Bekal Happiness Fest, a tourism carnival and pravasi investors meet, will be held from January 24 to 26 at Bekal beach, Kasaragod.
#Bekal #Tourism #Investment #KeralaTourism #Pravasi #HappinessFest