Development | കല്യാണവും സമ്മേളനങ്ങളും ഇനി ബേക്കൽ ബീച് പാർകിൽ വെച്ചും നടക്കും
നിലവിൽ പാർകിൻ്റെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ ആയിരത്തിനുള്ളിലുള്ള ആളുകൾ പങ്കെടുക്കുന്ന പരിപാടികൾക്കാണ് വേദി നൽകുക
ബേക്കൽ: (KasargodVartha) ബീച് പാർകിലൊരുക്കിയ പ്രത്യേക വേദിയിൽ ചുരുങ്ങിയ ചിലവിൽ ഡെസ്റ്റിനേഷൻ വെഡിംഗിനും യോഗങ്ങൾക്കും കോൺഫറൻസുകൾക്കുമുള്ള വേദി ഒരുങ്ങി. കോഴിക്കോട് നിന്നുള്ള വരനും പെരിയയിൽ നിന്നുള്ള വധുവിൻ്റെയും കല്യാണ സത്കാരം ഈ വേദിയിൽ ആദ്യമായി തിങ്കളാഴ്ച നടന്നു. ചടങ്ങുമായി ബന്ധപ്പെട്ട് 30 ഓളം മുറികളാണ് ബേക്കലിലും കാഞ്ഞങ്ങാടുമായി ബുക് ചെയ്തത്.
നിലവിൽ പാർകിൻ്റെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ ആയിരത്തിനുള്ളിലുള്ള ആളുകൾ പങ്കെടുക്കുന്ന പരിപാടികൾക്കാണ് വേദി നൽകുക. പാർകിന് പ്രത്യേക ഫീസ് നൽകി പരിപാടി നടത്താം. വേദി അലങ്കരിക്കാനുള്ള ചിലവും ഭക്ഷണത്തിൻ്റെ ചിലവും പരിപാടി നടത്തുന്നവർ വഹിക്കണം.
കടൽ തീരത്ത് നിന്നുള്ള പരിപാടികൾ പ്രത്യേക അനുഭവമായിരിക്കുമെന്നും, ഡെസ്റ്റിനേഷൻ വെഡിംഗും യോഗങ്ങളും കോൺഫറൻസുകളും നടക്കുന്നത് പാർകിലേക്ക് കൂടുതൽ സന്ദർശകരെ എത്തിക്കാനും ജില്ലയിലെ ഹോടൽ-റിസോർട് മുറികൾ ബുക് ചെയ്യാനും അവസരമുണ്ടാക്കുമെന്ന് ബേക്കൽ ബീച് പാർക് അധികൃതർ അറിയിച്ചു.
ഡെസ്റ്റിനേഷൻ വെഡിംഗ് എന്നത് നിങ്ങളുടെ സ്വന്തം നാട്ടിൽ നിന്നും വ്യത്യസ്തമായ ഒരു സ്ഥലത്ത് നടത്തുന്ന വിവാഹമാണ്. ഇത് ഒരു പ്രത്യേക സ്ഥലത്തെ തിരഞ്ഞെടുത്ത് അവിടെ നിങ്ങളുടെ സ്വപ്ന വിവാഹം നടത്തുന്നതിനെ സൂചിപ്പിക്കുന്നു. ഡെസ്റ്റിനേഷൻ വെഡിംഗ് നിങ്ങളുടെ വിവാഹത്തെ ഒരു മറക്കാനാവാത്ത അനുഭവമാക്കി മാറ്റാൻ കഴിയും.
#BekalBeach #DestinationWedding #KeralaTourism #India #EventVenue