city-gold-ad-for-blogger

Bekal Fest | 10 ദിനരാത്രങ്ങള്‍ ആവേശ തിമിര്‍പ്പിലാക്കിയ ബേക്കല്‍ ബീച് ഫെസ്റ്റിവല്‍ സമാപിച്ചു; ഉത്തര മലബാറിലെ ഏറ്റവും വലിയ ആഘോഷമായി മാറി ചരിത്രമെഴുതി; സന്ദര്‍ശിച്ചത് 10 ലക്ഷത്തോളം പേര്‍

ബേക്കല്‍: (www.kasargodvartha.com) 10 ദിനരാത്രങ്ങളില്‍ ബേക്കലിന്റെ ആകര്‍ഷണമായ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് സമാപനമായി. സമാപന സമ്മേളനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. പള്ളിക്കര ബീച്ചിലേക്ക് നേരിട്ട് എത്തുന്നതിന് മേല്‍പ്പാലം നിര്‍മ്മിക്കുമെന്നും തീരദേശപാത പൂര്‍ത്തിയാകുമ്പോള്‍ ബീച്ചിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുമെന്നും എം.എല്‍.എ പറഞ്ഞു. പത്തു ലക്ഷം പേര്‍ മേള വീക്ഷിക്കാനെത്തി. ബീച്ചില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും അടുത്ത വര്‍ഷം മുതല്‍ ഇത്തവണത്തെക്കാള്‍ ഗംഭീരമായി മേള നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
        
Bekal Fest | 10 ദിനരാത്രങ്ങള്‍ ആവേശ തിമിര്‍പ്പിലാക്കിയ ബേക്കല്‍ ബീച് ഫെസ്റ്റിവല്‍ സമാപിച്ചു; ഉത്തര മലബാറിലെ ഏറ്റവും വലിയ ആഘോഷമായി മാറി ചരിത്രമെഴുതി; സന്ദര്‍ശിച്ചത് 10 ലക്ഷത്തോളം പേര്‍

ഗ്രന്ഥാലോകം എഡിറ്റര്‍ പി.വി.കെ.പനയാല്‍ സാംസ്‌ക്കാരിക പ്രഭാഷണം നടത്തി. കേരള സഹകരണ ഡെപ്പോസിറ്റ് ഗ്യാരന്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.പി.സതീഷ്ചന്ദ്രന്‍, കെ.സി.സി.പി.എല്‍ ചെയര്‍മാന്‍ ടി.വി.രാജേഷ്, മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍, സിനിമാ സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍, എന്നിവര്‍ മുഖ്യാതിഥികളായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘാടക സമിതിയുടെ വിവിധ സബ്കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
          
Bekal Fest | 10 ദിനരാത്രങ്ങള്‍ ആവേശ തിമിര്‍പ്പിലാക്കിയ ബേക്കല്‍ ബീച് ഫെസ്റ്റിവല്‍ സമാപിച്ചു; ഉത്തര മലബാറിലെ ഏറ്റവും വലിയ ആഘോഷമായി മാറി ചരിത്രമെഴുതി; സന്ദര്‍ശിച്ചത് 10 ലക്ഷത്തോളം പേര്‍

മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍ സ്വാഗതവും ബി.ആര്‍.ഡി.സി എം.ഡി പി.ഷിജിന്‍ നന്ദിയും പറഞ്ഞു. പത്ത് ദിവസങ്ങളായി നടന്ന മേളയുടെ നടത്തിപ്പില്‍ നല്ല നിലയില്‍ സഹകരിച്ച ഹരിതകര്‍മ്മസേന, കുടുംബശ്രീ, യുവജനക്ഷേമ ബോര്‍ഡ്, ഐ ആന്റ് പി.ആര്‍.ഡി, സിവില്‍ ഡിഫന്‍സ് ഫോഴ്സ് , സോഷ്യല്‍ മീഡിയ ടീം, ഡിജിറ്റല്‍ മീഡിയ ടീം ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെ സംഘാടക സമിതി ചെയര്‍മാന്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ആദരിച്ചു. മേള സന്ദര്‍ശിച്ചവരുടെ ടിക്കറ്റ് നറുക്കെടുപ്പ് നടത്തി10 പേര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ സമ്മാനിച്ചു സമാപന ദിവസം കീബോര്‍ഡില്‍ വിസ്മയം തീര്‍ത്ത് സ്റ്റീഫന്‍ ദേവസി നേതൃത്വം നല്‍കിയ സംഗീത വിരുന്നും അരങ്ങേറി.
          
Bekal Fest | 10 ദിനരാത്രങ്ങള്‍ ആവേശ തിമിര്‍പ്പിലാക്കിയ ബേക്കല്‍ ബീച് ഫെസ്റ്റിവല്‍ സമാപിച്ചു; ഉത്തര മലബാറിലെ ഏറ്റവും വലിയ ആഘോഷമായി മാറി ചരിത്രമെഴുതി; സന്ദര്‍ശിച്ചത് 10 ലക്ഷത്തോളം പേര്‍

ഉത്തര മലബാറിലെ ഏറ്റവും വലിയ ആഘോഷമായി ബേക്കല്‍ ഫെസ്റ്റിവല്‍ മാറി അന്തര്‍ദേശീയ പ്രശസ്തരായകലാകാരന്മാരുടെ സാന്നിധ്യം ഫെസ്റ്റിവലിന് മാറ്റുകൂട്ടി കാസര്‍ഗോഡ് മംഗലാപുരത്തും ഇതര ജില്ലകളില്‍ നിന്നും ഉള്ള ലക്ഷക്കണക്കിനാളുകളാണ് പള്ളിക്കര ബീച്ചിലേക്ക് 10 ദിവസങ്ങളിലായി ഒഴുകിയെത്തിയത്. അപ ശ്രുതികള്‍ ഒന്നുമില്ലാതെ മേള സംഘടിപ്പിക്കാന്‍ കഴിഞ്ഞത് സി എച്ച് കുഞ്ഞമ്പു എംഎല്‍എ നേതൃത്വം നല്‍കുന്ന സംഘാടക സമിതിയുടെ മികവായി. ബി ആര്‍ ഡി സി മാനേജിംഗ് ഡയറക്ടര്‍ പി ഷിജിന്‍ ആണ് ചീഫ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും പൂര്‍ണ്ണ പങ്കാളിത്തത്തോടെയാണ് മേള നടത്തിയത്.

Keywords:  Latest-News, Kerala, Kasaragod, Bekal, Bekal-Beach, Festival, Celebration, Top-Headlines, Tourism, Travel&Tourism, Bekal Beach Festival concluded.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia