city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Beach Festival | ഇനി ബേക്കലില്‍ കണ്ണും കാതും മനസും കവരുന്ന കാഴ്ചകളുടെ ദിനങ്ങള്‍; കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച് ഫെസ്റ്റിവലിന്റെ ആവേശത്തില്‍ നാട്

ബേക്കല്‍: (www.kasargodvartha.com) കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച് ഫെസ്റ്റിവലിനെ വരവേല്‍ക്കാനൊരുങ്ങി ബേക്കല്‍. 10 ദിവസങ്ങളില്‍ മൂന്ന് വേദികളിലായി കണ്ണും കാതും മനസും കവരുന്ന കാഴ്ചകളാണ് ബേക്കല്‍ ഒരുക്കിയിരിക്കുന്നത്. ഇരുന്നൂറില്‍പ്പരം സ്റ്റാളുകള്‍ തയ്യാറാണ്. കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ മുഖശ്രീയായ കാസര്‍കോട് ഒരിക്കല്‍ കൂടി ലോകോത്തര ബീച് ഫെസ്റ്റുമായാണ് എത്തുന്നത്.
                 
Beach Festival | ഇനി ബേക്കലില്‍ കണ്ണും കാതും മനസും കവരുന്ന കാഴ്ചകളുടെ ദിനങ്ങള്‍; കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച് ഫെസ്റ്റിവലിന്റെ ആവേശത്തില്‍ നാട്

2022 പടിയിറങ്ങും മുമ്പ് എക്കാലവും ഓര്‍ത്തു വയ്ക്കാന്‍ കഴിയുന്ന കലാ-സാംസ്‌കാരിക-വ്യാവസായിക വിപണന മേളയൊരുക്കിയാണ് നാട് ഏവരേയും സ്വാഗതം ചെയ്യുന്നത്. 'ബേക്കല്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റ് ബേക്കല്‍ ബീച് പാര്‍കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നങ്ങോട്ടുള്ള 10 ദിവസങ്ങളില്‍ കലാകായിക സാംസ്‌കാരിക വൈവിധ്യങ്ങളുടെ 'മിനി ഇന്‍ഡ്യന്‍' പരിച്ഛേദം കാസര്‍കോടിന്റെ ഭൂമികയില്‍ ഏവര്‍ക്കും അനുഭവിച്ചറിയാനാകും.
       
Beach Festival | ഇനി ബേക്കലില്‍ കണ്ണും കാതും മനസും കവരുന്ന കാഴ്ചകളുടെ ദിനങ്ങള്‍; കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച് ഫെസ്റ്റിവലിന്റെ ആവേശത്തില്‍ നാട്

ബീച് ഫെസ്റ്റിവലിന്റെ ഭാഗമായ ഫ്ലോടിങ് ബ്രിഡ്ജ് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ വൈകീട്ട് നാടിന് സമര്‍പിച്ചു. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഹൈ-ഡെന്‍സിറ്റി പോളി എത്തലിന്‍ (HDPE) പ്ലാസ്റ്റിക് ഉപയോഗിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് കടല്‍പ്പരപ്പിലൂടെ ഒഴുകി നടക്കുന്ന ഫ്ലോടിങ് ബ്രിഡ്ജിന് മൂന്ന് മീറ്റര്‍ വീതിയും 150 മീറ്റര്‍ നീളവുമുണ്ട്. രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഒരേ സമയം 50 പേര്‍ക്കാണ് പാലത്തില്‍ പ്രവേശിക്കാന്‍ സാധിക്കുന്നത്.

ഗ്രാന്‍ഡ് കാര്‍ണിവല്‍, വാടര്‍ സ്പോര്‍ടസ്, ഹെലികോപ്റ്റര്‍ റൈഡ്, ഫ്ലവര്‍ ഷോ, ബിസിനസ് മേള, അലങ്കാര മീന്‍ മേള, എഡ്യു എക്‌സ്‌പോ, ബി2സി മാര്‍കറ്റ് തുടങ്ങി വ്യത്യസ്ത കാഴ്ചകളുടെ വിരുന്നുകളാണ് ജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കാസര്‍കോടിന്റെ വൈവിധ്യമറിയാന്‍ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ടൂര്‍ ഓപറേറ്റര്‍മാരും പരിപാടിയില്‍ പങ്കെടുക്കും.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Bekal, Bekal-Beach, Celebration, Festival, New-Year-2023, Travel&Tourism, Tourism, Bekal Beach Festival begins on December 24.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia