city-gold-ad-for-blogger

റൺവേയിൽ നിന്ന് വിമാനം ഉയരാൻ ശ്രമിച്ചെങ്കിലും യാത്ര തുടരാനായില്ല; തിരുവനന്തപുരത്ത് നിന്ന് ബംഗ്ളൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി; യാത്രക്കാർ സുരക്ഷിതർ

Air India Express aircraft parked on the tarmac
Photo Credit: Facebook/ Air India Express

● പറന്നുയരാൻ ശ്രമിക്കവെ സാങ്കേതിക തടസ്സം നേരിട്ടു
● അധികൃതർ വിശദമായ പരിശോധന ആരംഭിച്ചു
● വിമാനത്തിനുള്ളിൽ പരിശോധനകൾ തുടരുന്നു

തിരുവനന്തപുരം: (KVARTHA) തിരുവനന്തപുരത്ത് നിന്നും ബംഗ്ളൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. റൺവേയിൽ നിന്ന് വിമാനം ഉയരാൻ ശ്രമിച്ചെങ്കിലും യാത്ര തുടരാനാകാതെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥയാണോ കാരണമെന്ന് പരിശോധിക്കുന്നതായും വ്യോമയാന അധികൃതർ വ്യക്തമാക്കി.

പറന്നുയരാൻ ശ്രമിക്കുന്നതിനിടെ സംഭവം

എയർ ഇന്ത്യ എക്സ്പ്രസ് 2980 നമ്പർ വിമാനമാണ് റൺവേയിൽ നിന്നും തിരിച്ചിറക്കിയത്. വിമാനം പറന്നുയരാൻ ശ്രമിച്ച് നിമിഷങ്ങൾക്കുള്ളിലായിരുന്നു സംഭവമെന്ന് ഒരു യാത്രക്കാരൻ പ്രതികരിച്ചു. പറന്നുയരാൻ വേഗത കൂട്ടിയ വിമാനം, പ്രശ്നങ്ങളെ തുടർന്ന് ഉടൻ വേഗത കുറയ്ക്കുകയായിരുന്നു.

കാത്തിരുന്ന് യാത്രക്കാർ

വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ ഒരു മണിക്കൂറോളമായി വിമാനത്തിനുള്ളിൽ തന്നെ കാത്തിരിക്കുകയാണെന്ന് ഡിറ്റോ എന്ന യാത്രക്കാരൻ പ്രതികരിച്ചു. വിമാനത്തിൻ്റെ സാങ്കേതിക പരിശോധനകൾ ഉൾപ്പെടെ നിലവിൽ പുരോഗമിക്കുകയാണ്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവെക്കുക. പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: An Air India Express flight (IX 2980) bound for Bengaluru from Thiruvananthapuram aborted its takeoff and was brought back to the runway on Friday (July 10, 2026). All passengers are safe.

#AirIndiaExpress #ThiruvananthapuramAirport #AviationNews #BengaluruFlight #KeralaNews #Trivandrum #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia