city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച യൂട്യൂബ് മണിക്കൂറികള്‍ക്ക് ശേഷം തിരിച്ചെത്തി

ന്യൂയോര്‍ക്ക്: (www.kasargodvartha.com 12.11.2020) സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച യൂട്യൂബ് മണിക്കൂറുകള്‍ക്ക് ശേഷം തകരാര്‍ പരിഹരിച്ച് തിരിച്ചെത്തി. ലോക വ്യാപകമായി വ്യാഴാഴ്ച രാവിലെ ഏറെ നേരം യൂട്യൂബ് സേവനം ലഭിച്ചിരുന്നില്ല. പ്രവര്‍ത്തനം നിലച്ചുവെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തുന്നു എന്നാണും യൂട്യൂബ് യൂട്യൂബ് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് വിഡിയോ ലോഡ് ചെയ്യുന്നതില്‍ വ്യാപകമായി തടസം നേരിട്ടിരുന്നു. 

യൂട്യൂബ് പ്രവര്‍ത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയാണ് പലരും പങ്കുവെച്ചത്. പിന്നീടാണ് പ്രശ്‌നം പരിഹരിച്ച വിവരം യൂട്യൂബ് ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ ഇത്തരം ഒരു പ്രശ്‌നത്തിന് എന്താണ് കാരണം എന്നത് യൂട്യൂബ് വ്യക്തമാക്കിയിട്ടില്ല. ലോകത്തുള്ള വെബ് സൈറ്റുകള്‍ ഡൌണ്‍ ആകുന്നത് സൂചിപ്പിക്കുന്ന ഡൗണ്‍ ഡിക്ടക്റ്ററിന്റെ ഗ്രാഫ് പ്രകാരം വ്യാഴാഴ്ച രാവിലെ ആറ് മണിയോട് അടുപ്പിച്ചാണ് യൂട്യൂബിന് പ്രശ്‌നം നേരിട്ടത്. ഇത് പരിഹരിക്കാന്‍ 7.15 വരെ സമയം എടുത്തു. 

സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച യൂട്യൂബ് മണിക്കൂറികള്‍ക്ക് ശേഷം തിരിച്ചെത്തി

Keywords: News, World, Top-Headlines, Technology, YouTube, YouTube was down globally, but the issue has now been fixed

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia