city-gold-ad-for-blogger

പ്രായപൂര്‍ത്തിയാകാത്ത സീരിയല്‍ താരത്തെ ഫേസ്ബുകിലൂടെ അപകീര്‍ത്തിപ്പെടുത്തി; ബാലവകാശ കമീഷന്റെ പരാതിയില്‍ യുവാവ് പിടിയില്‍

തൃശ്ശൂര്‍: (www.kasargodvartha.com 13.08.2021) പ്രായപൂര്‍ത്തിയാകാത്ത സീരിയല്‍ താരത്തെ ഫേസ്ബുകിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കൊല്ലം ജില്ലയിലെ അല്‍ അമീന്‍ എന്ന യുവാവിനെ ഇരിങ്ങാലക്കുട സൈബര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജാരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സീരിയലുകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രങ്ങളും ഇയാള്‍ അശ്ലീലച്ചുവയില്‍ പ്രചരിപ്പിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന ബാലവകാശ കമീഷന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് എടുക്കാന്‍ തിരുവനന്തപുരം സൈബര്‍ പൊലീസിനോട് നിര്‍ദേശിക്കുകായിരുന്നു. തുടര്‍ന്ന് കേസ് ഇരിങ്ങാലക്കുട സൈബര്‍ പൊലീസിന് കൈമാറി.

പ്രായപൂര്‍ത്തിയാകാത്ത സീരിയല്‍ താരത്തെ ഫേസ്ബുകിലൂടെ അപകീര്‍ത്തിപ്പെടുത്തി; ബാലവകാശ കമീഷന്റെ പരാതിയില്‍ യുവാവ് പിടിയില്‍


2019 മുതല്‍ ബാലതാരത്തിന്റെ പേരും ഫോടോയും ഉപയോഗിച്ച് വ്യാജ ഫേസ്ബുക് അകൗണ്ട് വഴി അശ്ലീല സന്ദേശങ്ങള്‍ അല്‍ അമീന്‍ പ്രചരിപ്പിച്ചിരുന്നു. ഫേസ്ബുകില്‍ നിന്നും ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്. പൊലീസ് പിടികൂടാതിരിക്കാനായി മറ്റൊരാളുടെ വിലാസത്തിലുള്ള മൊബൈല്‍ നമ്പറാണ് ഇയാള്‍ ഇന്റെര്‍നെറ്റിനായി ഉപയോഗിച്ചിരുന്നത്. അതുകൊണ്ടു തന്നെ പ്രതിയെ തിരിച്ചറിയാനും വൈകി. 

ഇയാള്‍ ഉപയോഗിച്ചിരുന്ന വ്യാജ ഫേസ്ബുക് പേജ് പരിശോധിച്ചതില്‍ നിന്നും  മറ്റ് ധാരാളം വ്യാജ പ്രൊഫൈലുകളില്‍ നിന്നും പേജില്‍ ലൈക്കും കമന്റും രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അശ്ലീല ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത ആയിരത്തോളം പേരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇവരേയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് തൃശ്ശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലി അറിയിച്ചു.

Keywords: News, Kerala, State, Social-Media, Technology, Top-Headlines, Complaint, Case, Arrest, Youth, Police, Youth arrested for defamation of minor serial actress

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia