city-gold-ad-for-blogger

ഓണ്‍ലൈനില്‍ ഗ്രാഫിക്‌സ് കാര്‍ഡ് ഓര്‍ഡര്‍ ചെയ്ത് 2 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി; ഉല്‍പന്നം തനിക്ക് കിട്ടിയില്ലെന്ന് യുവാവ്, കൈപ്പറ്റിയെന്ന് ആമസോണ്‍

കല്‍പ്പറ്റ: (www.kasargodvartha.com 18.03.2022) ഓണ്‍ലൈന്‍ വ്യാപര ശൃംഖലയായ ആമസോണില്‍ ഗ്രാഫിക്‌സ് കാര്‍ഡ് ഓര്‍ഡര്‍ ചെയ്ത യുവാവിന് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. കമ്പനി പണം വാങ്ങി കമ്പളിപ്പിച്ചതായി ആരോപിച്ച് കല്‍പ്പറ്റ സ്വദേശി വിഷ്ണുവാണ് സൈബര്‍ പൊലീസിലും ഉപഭോക്തൃ കോടതിയിലും പരാതി നല്‍കിയത്. എന്നാല്‍ ഉല്‍പന്നം കൈപറ്റിയെന്നാണ് ആമസോണ്‍ നല്‍കുന്ന വിശദീകരണം.

ജനുവരി 22ന് തന്റെ സ്ഥാപനത്തിലേക്ക് ഓര്‍ഡര്‍ ചെയ്ത ഗ്രാഫിക്സ് കാര്‍ഡ് ലഭിക്കാന്‍ വൈകിയപ്പോള്‍ കസ്റ്റമര്‍ കെയറില്‍ വിളിക്കുകയും ഉടന്‍ തന്നെ ലഭിക്കുമെന്ന് മറുപടി നല്‍കിയെന്നും ഗാഫിക് ഡിസൈനറായ വിഷ്ണു പറഞ്ഞു. ആദ്യം ഡിടിഡിസി ക്വറിയര്‍ കമ്പനിയായിരുന്നു ഡെലിവറി ചെയ്യുമെന്ന് അറിയിച്ചത്. പിന്നീട് 10 ദിവസം മുന്‍പ് ഓര്‍ഡര്‍ കൈപ്പറ്റി എന്ന മേസേജെത്തി.

ഓണ്‍ലൈനില്‍ ഗ്രാഫിക്‌സ് കാര്‍ഡ് ഓര്‍ഡര്‍ ചെയ്ത് 2 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി; ഉല്‍പന്നം തനിക്ക് കിട്ടിയില്ലെന്ന് യുവാവ്, കൈപ്പറ്റിയെന്ന് ആമസോണ്‍

അന്വേഷിച്ചപ്പോള്‍ കമ്പനിക്ക് മറ്റ് ഉത്തരവാദിത്തങ്ങളില്ലെന്ന് അറിയിച്ചെന്ന് വിഷ്ണു പറയുന്നു. വലിയ തുക നഷ്ട്ടമായതോടെ കടകെണിയിലായെന്ന് വിഷ്ണു പരാതിപെടുന്നു. ഉടന്‍ പണം തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ആമസോണിന് വിഷ്ണു വക്കീല്‍ നോടീസ് അയച്ചു.

Keywords: News, Top-Headlines, Complaint, Technology, Business, Police, Court, Young man who ordered graphics card on Amazon, lost Rs 2 lakh.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia