city-gold-ad-for-blogger

ഒറ്റ ചാര്‍ജില്‍ എട്ട് ദിവസം നില്‍ക്കുന്ന ബാറ്ററിയുമായി റെഡ്മിയുടെ പുതിയ മോഡല്‍; വിലക്കുറവിലും മുന്നില്‍

മുംബൈ: (www.kasargodvartha.com 11.12.2017) ഒറ്റ ചാര്‍ജില്‍ എട്ട് ദിവസം നില്‍ക്കുന്ന ബാറ്ററിയുമായി അവതരിച്ച 'റെഡ്മി 5 എ' വിലക്കുറവിലും മുന്നില്‍. 'ദേശത്തിന്റെ ഫോണ്‍' എന്ന പേരിലലാണ് ഒറ്റ ചാര്‍ജില്‍ എട്ട് ദിവസം നില്‍ക്കുന്ന ബാറ്ററിയുമായി ഷിവോമി റെഡ്മി 5 എ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ചൈനയില്‍ ഒക്‌ടോബറില്‍ അവതരിപ്പിച്ച മോഡലാണിത്.

ആന്‍ഡ്രോയിഡ് 7.0 നൗഗട്ട് വെര്‍ഷനില്‍ പുറത്തിറങ്ങിയ റെഡ്മി 5 എ എം എംഐയുഐ 9 ഒ എസാണ് ബാറ്ററി ശേഷി നിലനിര്‍ത്താന്‍ തുണയാകുന്നത്. ഷിവോമി 4 എ യുടെ പിന്‍ഗാമിയായി എത്തിയ ഇതിന്റെ 2 ജിബി റാം, 16 ജിബി മെമ്മറി പതിപ്പിന് 5,999 രൂപയാണ് വില. ഇതിന്റെ ആദ്യ 50 ലക്ഷം എണ്ണത്തിന് 1,000 രൂപ ഇളവുമുണ്ട്. മൂന്ന് ജിബി റാം, 32 ജിബി പതിപ്പിന് 6,999 രൂപയാണ് വില. ഡിസംബര്‍ ഏഴിന് ഫഌപ്കാര്‍ട്ട്, എം.ഐ ഡോട്ട് കോം വഴിയായായിരുന്നു ആദ്യ വില്‍പന. ഗ്രേ, ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമാണ്. ഇരട്ട സിമ്മിന് പുറമേ മൈക്രോ എസ് ഡി കാര്‍ഡ് സ്ലോട്ടുമുണ്ട്. വിരലടയാള സ്‌കാനറില്ലെന്നതാണ് പോരായ്മ.

ഒറ്റ ചാര്‍ജില്‍ എട്ട് ദിവസം നില്‍ക്കുന്ന ബാറ്ററിയുമായി റെഡ്മിയുടെ പുതിയ മോഡല്‍; വിലക്കുറവിലും മുന്നില്‍

3000 എംഎഎച്ച് ബാറ്ററി, 137 ഗ്രാം ഭാരം, 720x1280 പിക്‌സല്‍ റസല്യൂഷനുള്ള അഞ്ച് ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേ, ഒരു ഇഞ്ചില്‍ 296 പിക്‌സല്‍ വ്യക്തത, 1.4 ജിഗാ ഹെര്‍ട്‌സ് 4 കോര്‍ സ്‌നാപ് ഡ്രാഗണ്‍ 425 പ്രോസസര്‍, എല്‍ ഇ ഡി ഫ്‌ളാഷും ഫെയ്‌സ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസുമുള്ള 13 മെഗാപിക്‌സല്‍ പിന്‍ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ മുന്‍ക്യാമറ, 128 ജിബി വരെ മെമ്മറി കൂട്ടാന്‍ ശേഷി, 4 ജി വി ഒ എല്‍ ടി ഇ, വൈ ഫൈ, ബ്ലൂടൂത്ത് 4.1, മൈക്രോ യുഎസ്ബി പോര്‍ട്ട് തുടങ്ങിയവയാണ് പ്രത്യേകതകള്‍.

Keywords:  Technology, Mumbai, news, Mobile Phone, National, news, Top-Headlines, Xiaomi Redmi 5A launched in India

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia