city-gold-ad-for-blogger

സ്‌നാപ്ഡ്രാഗണ്‍ പ്രോസസറും ഫുള്‍ എച്ച് ഡി വീഡിയോ റെക്കോര്‍ഡിംഗും, ഒപ്പം സാംസംഗിനെ വെല്ലുന്ന ബാറ്ററി കപ്പാസിറ്റിയുമായി വെറും 4499 രൂപയ്ക്ക് ഒരു സ്മാര്‍ട്‌ഫോണ്‍

മുംബൈ: (www.kasargodvartha.com 08/04/2019) ക്വാല്‍കോം ടെക്‌നോളജി ഉപയാഗിച്ചുകൊണ്ടുള്ള സ്‌നാപ്ഡ്രാഗണ്‍ പ്രോസസറും ഫുള്‍ എച്ച് ഡി വീഡിയോ റെക്കോര്‍ഡിംഗും ഒപ്പം സാംസംഗിനെ വെല്ലുന്ന ബാറ്ററി കപ്പാസിറ്റിയുമായി ഒരു സ്മാര്‍ട്‌ഫോണ്‍. അതും വെറും 4499 രൂപയ്ക്ക്. ബഡ്ജറ്റ് ഫോണുകള്‍ അവതരിപ്പിച്ച് ഇന്ത്യന്‍ വിപണിയില്‍ എന്നും തരംഗമാകുന്ന ഷവോമിയാണ് ഇത്തവണയും ഞെട്ടിപ്പിച്ചിരിക്കുന്നത്.

ഷവോമിയുടെ റെഡ്മി ഗോയാണ് 4,499 രൂപയ്ക്ക് മികച്ച ഫീച്ചറുകളുമായി വിപണിയിലെത്തിയിരിക്കുന്നത്. ഈ നിരക്ക് ശ്രേണിയില്‍ ലഭിക്കുന്ന മറ്റു ഫോണുകളില്‍ നിന്നും മികച്ച പെര്‍ഫോമന്‍സ് റെഡ്മി പ്രദാനം ചെയ്യുന്നുണ്ട്. 3000mah ബാറ്ററിയാണ് റെഡ്മി ഗോയിലുള്ളത്.

5.0 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്. ഇത് കൈയ്യില്‍ നന്നായി ഒതുങ്ങിനില്‍ക്കും. സാധാരണ ഉപയോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ആളുകളെ ലക്ഷ്യം വച്ചുള്ളതാണ് ഷവോമിയുടെ റെഡ്മി ഗോ.

സ്‌നാപ്ഡ്രാഗണ്‍ പ്രോസസറും ഫുള്‍ എച്ച് ഡി വീഡിയോ റെക്കോര്‍ഡിംഗും, ഒപ്പം സാംസംഗിനെ വെല്ലുന്ന ബാറ്ററി കപ്പാസിറ്റിയുമായി വെറും 4499 രൂപയ്ക്ക് ഒരു സ്മാര്‍ട്‌ഫോണ്‍

എല്‍ ഇ ഡി ഫഌഷ് സഹിതം എട്ട് മെഗാപിക്‌സല്‍ സിംഗിള്‍ റിയര്‍ ക്യാമറയും 2 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നു. ക്വാല്‍കോമിന്റെ 1.4 ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ 425 ക്വാഡ് കോര്‍ പ്രൊസസറാണ് ഫോണിന് കരുത്തുപകരുന്നത്.

ഒരു ജിബി റാമും എട്ട് ജിബി സ്‌റ്റോറേജുമുള്ള വേരിയന്റാണ് വില്‍പ്പനക്കുള്ളത്. എസ് ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 128 ജി ബി വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്നതാണ്. ഓറിയോ ഗോ എഡിഷന്‍ എന്ന പ്രത്യേക ആന്‍ഡ്രോയിഡ് ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ആന്‍ഡ്രോയിഡിന്റെ ലൈറ്റ് വെര്‍ഷന്‍ ഉപയോഗിച്ചതിനാല്‍ കുറഞ്ഞ റാം പ്രശ്‌നം സൃഷ്ടിക്കില്ല. ഒരു ജിബി മാത്രം റാം ഉള്ള ഫോണില്‍ എല്ലാ ആപ്ലിക്കേഷനുകളും ലൈറ്റ് വെര്‍ഷന്‍ ആണ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Business, Mobile-Phone, Technology, Xiaomi ready to reduced price on smartphone

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia