city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡില്‍ ഷവോമി ഒന്നാം സ്ഥാനത്ത്

കൊച്ചി: (www.kasargodvartha.com 25.11.2017) സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡില്‍ ഇന്ത്യയില്‍ ഷവോമി ഒന്നാം സ്ഥാനത്ത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഷവോമിയുടെ വിപണി പങ്കാളിത്തം 23.5 ശതമാനമാണ്. മൂന്നാം പാദത്തില്‍ ഷവോമി ഇറക്കുമതി ചെയ്തത് 9.2 ദശലക്ഷം സ്മാര്‍ട്‌ഫോണുകളാണ്.

വര്‍ഷംതോറും 300 ശതമാനം വളര്‍ച്ചാനിരക്കോടെ, ഇന്ത്യയിലെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായും ഷവോമി മാറി. മുന്‍പന്തിയിലുള്ള അഞ്ചു സ്മാര്‍ട്‌ഫോണുകളില്‍ മൂന്നെണ്ണം ഷവോമിയുടേതാണ്. റെഡ് എംഐ നോട്ട് 4, റെഡ് എംഐ 4, റെഡ് എംഐ 4 എ എന്നിവയാണവ. 2017 ജനുവരിയില്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ട് ഒമ്പതു മാസത്തിനു ശേഷവും റെഡ് എംഐ നോട്ട് 4 ഒന്നാം സ്ഥാനത്തു തന്നെ തുടരുകയാണ്. നാലു ദശലക്ഷം യൂണിറ്റാണ് മൂന്നാം പാദത്തില്‍ ഇറക്കുമതി ചെയ്തത്.

സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡില്‍ ഷവോമി ഒന്നാം സ്ഥാനത്ത്

കമ്പനിയുടെ ഓഫ്‌ലൈന്‍ വില്‍പനയും മൂന്നാം പാദത്തില്‍ ഇരട്ടിയായി. ഷവോമിയുടെ ഓണ്‍ലൈന്‍ വിപണി പങ്കാളിത്തം 51 ശതമാനമാണ്.
സെപ്തംബര്‍ 20-നും ഒക്ടോബര്‍ 19-നും ഇടയിലാണ് നാലു ദശലക്ഷം യൂണിറ്റിന്റെ റെക്കോഡ് വില്‍പന നടന്നത്. 2014 ജൂലൈയില്‍ ആണ് ഷവോമി ഇന്ത്യയില്‍ എത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Kochi, National, India, mobile-Phone, Top-Headlines,  3 xiaomi phones included in best 5 smartphones in india 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia