പാനസോണിക് പി90 സ്മാര്‍ട് ഫോണ്‍ ഇന്ത്യയിലെത്തി
Jun 23, 2018, 13:00 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 23.06.2018) പാനസോണിക് പി സീരീസിലെ പി 90 സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. സ്‌ക്രീനിന് ഗൊറില്ലാ ഗ്ലാസ് സംരക്ഷണവും കമ്പനി നല്‍കിയിട്ടുണ്ട്. 2.5 ഡി കര്‍വ്ഡ് സ്‌ക്രീനും 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുമാണ് ഫോണിനുള്ളത്. 5,599 രൂപയാണ് ഇതിന്റെ വിലയെന്നാണ് റിപ്പോര്‍ട്ട്.
ഒരു ജിബി റാമും 16 ജിബി സംഭരണ ശേഷിയുമാണ് ഫോണിന്റെ മെമ്മറി കപ്പാസിറ്റി. ഇത് 128 ജി.ബി വരെ ഉയര്‍ത്താനും സാധിക്കും. ഡ്യുവല്‍ സിം 4ജി വോള്‍ട്ട്, 5 എം.പി ഓട്ടോ ഫോക്കസ് റിയര്‍ ക്യാമറ, 5 എം.പി സെല്‍ഫി ക്യാമറ എന്നിവയും ഫോണിനുണ്ട്. ഇരു ക്യാമറകള്‍ക്കും എല്‍.ഇ.ഡി ഫ്‌ളാഷും ഉണ്ട്. നീല, കറുപ്പ്, ഗോള്‍ഡന്‍ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ആന്‍ഡ്രോയിഡ് 7.0 നൗഗറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
1.25 GHz ക്വാഡ്‌കോര്‍ മീഡിയാ ടെക്ക് പ്രോസസറിന്റെ കരുത്തും 2400 എം.എ.എച്ച് ബാറ്ററി ലൈഫും പി90 ക്ക് ഉണ്ട്. സ്മാര്‍ട്ട് ആക്ഷന്‍സ്, സ്മാര്‍ട്ട് ജസ്‌റ്റേഴ്‌സ്, വൈഫൈ, റേഡിയോ, ബ്ലൂടൂത്ത് എന്നിവ ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുന്നു.

Keywords: Panasonic P90 entry-level Android smartphone launched in India: Price, Specifications, New Delhi, news, Business, Technology, Mobile Phone, Report, National.