Xiaomi 12S Series Launching Date |വരുന്നു മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ഷഓമിയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍; ഷഓമി 12എസ്, ഷഓമി 12 അള്‍ട്രാ, ഷഓമി 12 എസ് പ്രോ ജൂലൈ 4ന് പുറത്തിറങ്ങും
ന്യൂഡെല്‍ഹി: (www.kasargodvartha.com) മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ഷഓമിയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറങ്ങുന്നു. ഷഓമി 12എസ്, ഷഓമി 12 അള്‍ട്രാ, ഷഓമി 12 എസ് പ്രോ (Xiaomi 12S, Xiaomi 12S Pro)ജൂലൈ നാലിന് അവതരിപ്പിക്കും. വെയ്‌ബോയിലൂടെയാണ് ലോന്‍ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
കംപനിയുടെ രണ്ടാമത്തെ മുന്‍നിര സ്മാര്‍ട് ഫോണായിരിക്കും ഷഓമി 12 അള്‍ട്രാ. ഇത് ക്വാല്‍കോമിന്റെ ഏറ്റവും മികച്ച സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 ചിപ്സെറ്റിനെ പായ്ക് ചെയ്യും. മറ്റ് രണ്ട് മോഡലുകളും ഇതേ ചിപുമായി വരുമെന്ന് പറയപ്പെടുന്നു. ലഭ്യമായ റിപോര്‍ട് പ്രകാരം മീഡിയടെക് ഡൈമെന്‍സിറ്റി 9000 പ്രോസസര്‍ ഉള്ള ഒരു ഷഓമി 12 പ്രോ മോഡലും ഉണ്ടാകാം.
വരാനിരിക്കുന്ന സ്മാര്‍ട് ഫോണുകളുടെ പ്രധാന സവിശേഷതകള്‍ ഷഓമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് കരുതാം. എന്നാല്‍ ഷഓമി 12എസ് സീരീസ്, ഷഓമി 12 അള്‍ട്രാ എന്നിവയുടെ ഇന്‍ഡ്യന്‍ ലോന്‍ചിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.
ഉപയോക്താക്കള്‍ക്ക് മികച്ച ഫോടോഗ്രഫി അനുഭവം നല്‍കുന്നതിനായി പുതിയ ഫോണുകളില്‍ ലൈക പിന്തുണയുള്ള ക്യാമറകള്‍ ഉണ്ടായിരിക്കുമെന്ന് ടീസറുകള്‍ വെളിപ്പെടുത്തുന്നു. അതേസമയം, പുതിയ ഹാന്‍ഡ്‌സെറ്റുകളെ ഇന്‍ഡ്യയില്‍ ഷഓമി 12എക്‌സ്, ഷഓമി 12 പ്രോ എന്ന് വിളിക്കാം. അള്‍ട്രായ്ക്കും ഇതേ പേരായിരിക്കും ഉണ്ടാവുക.
Keywords: news,National,New Delhi,Technology,mobile-Phone,mobile,Business,Top-Headlines, Xiaomi 12S, Xiaomi 12 Ultra and Xiaomi 12S Pro coming on July 4