city-gold-ad-for-blogger

Wi-Fi Data | ജനങ്ങള്‍ക്ക് ഇനി സംസ്ഥാന സര്‍കാരില്‍ നിന്ന് ഡേറ്റ വാങ്ങാം; ആദ്യത്തെ ഒരു ജിബി സൗജന്യമായി ഉപയോഗിക്കാം

തിരുവനന്തപുരം: (www.kasargodvartha.com) ജനങ്ങള്‍ക്ക് ഇനി സംസ്ഥാന സര്‍കാരില്‍ നിന്ന് ഡേറ്റ വാങ്ങാം. ഇതുവരെ ആദ്യത്തെ ഒരു ജിബി സൗജന്യമായി ഉപയോഗിക്കാവുന്ന സൗകര്യമാണുണ്ടായത്. എന്നാല്‍ ഇനി അതുകഴിഞ്ഞാല്‍ അധികം ഉപയോഗിക്കണമെങ്കില്‍ പണം നല്‍കി ഡേറ്റ വാങ്ങാവുന്നതാണ്.

തിങ്കളാഴ്ച മുതലാണ് കെഫൈ പദ്ധതിക്ക് കീഴില്‍ സംസ്ഥാനത്തെ 2,023 വൈഫൈ ഹോട്‌സ്‌പോടുകളിലൂടെ സര്‍കാര്‍ ഡേറ്റ വില്‍ക്കാന്‍ തുടങ്ങിയത്. സൗജന്യ വൈഫൈ ലഭിക്കുന്നത് ബസ് സ്റ്റേഷനുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, മാര്‍കറ്റുകള്‍, പാര്‍കുകള്‍, മറ്റു പൊതു ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്.

Wi-Fi Data | ജനങ്ങള്‍ക്ക് ഇനി സംസ്ഥാന സര്‍കാരില്‍ നിന്ന് ഡേറ്റ വാങ്ങാം; ആദ്യത്തെ ഒരു ജിബി സൗജന്യമായി ഉപയോഗിക്കാം

വൈഫൈ കണക്ട് ചെയ്യാനായി ഫോണിലേക്ക് എത്തുന്ന ഒടിപി നല്‍കിയാല്‍ മതി. ഒരു ജിബി ഉപയോഗിച്ചു കഴിഞ്ഞാല്‍ തുടര്‍ന്നുള്ള ഉപയോഗത്തിന് പണമടയ്ക്കാന്‍ സന്ദേശമെത്തും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിങ്, വോലറ്റ് തുടങ്ങിയ ഉപയോഗിച്ചു പണം അടയ്ക്കാവുന്നതാണ്.

ഡേറ്റയുടെ വില അറിയാം: ഒരു ദിവസം കാലാവധിയുള്ള 1 ജിബി ഡാറ്റയ്ക്ക് ഒമ്പത് രൂപ വില. 3 ദിവസത്തെ 3 ജിബിക്ക് 19 രൂപ. 7 ദിവസത്തെ 7 ജിബിക്ക് 39 രൂപ. 15 ദിവസത്തെ 15 ജിബി ഡേറ്റയ്ക്ക് 59 രൂപ. 30 ജിവസത്തെ 30 ജിബി ഡേറ്റയ്ക്ക് 30 രൂപയാണ് അടയ്‌ക്കേണ്ടത്.

Keywords:  Thiruvananthapuram, News, Kerala, Top-Headlines, Technology, Business, Government, WiFi, Wi-Fi data can be bought from government.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia