ഇന്ത്യയില്‍ വാട്സ്ആപ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്
വാഷിംങ്ടണ്‍: (www.kvartha.com 29.01.2021) ഇന്ത്യയില്‍ വാട്സ്ആപ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. സ്വകാര്യതാ നയത്തില്‍ മാറ്റങ്ങള്‍ വരുത്തിയതോടെ രാജ്യത്ത് അഞ്ചു ശതമാനം ആളുകള്‍ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യുകയും 22 ശതമാനം ആളുകള്‍ വാട്സ്ആപ്പ് ഉപയോഗം വലിയ രീതിയില്‍ കുറക്കുകയും ചെയ്തു. കമ്യൂണിറ്റി പ്ലാറ്റ്ഫോം ലോക്കല്‍ സര്‍വീസ് നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഞ്ചു ശതമാനം ആളുകള്‍ വാട്സ്ആപ് ഡിലീറ്റ് ചെയ്ത് പുതിയ പ്ലാറ്റ്ഫോമുകളിലേക്ക് മാറിയെന്നും 16 ശതമാനം ഉപയോക്താക്കള്‍ മറ്റ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ഉപയോഗിക്കാന്‍ തുടങ്ങിയെന്നും സര്‍വെയില്‍ പറയുന്നു. 34 ശതമാനം ആളുകള്‍ മറ്റു ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തെങ്കിലും വളരെ കുറച്ച് മാത്രമാണ് അത് ഉപയോഗിക്കുന്നത് എന്നും സര്‍വെയില്‍ പറയുന്നു.
രാജ്യത്ത് 400 ദശലക്ഷം വാട്സ്ആപ്പ് ഉപയോക്താക്കളാണ് നിലവിലുള്ളത്. 232 ജില്ലകളിലായി 17,000 ഉപയോക്താക്കളുടെ അഭിപ്രായങ്ങളാണ് സര്‍വെക്കായി ശേഖരിച്ചത്. ഇതില്‍ 64 ശതമാനം പുരുഷന്മാരും 34 ശതമാനം സ്ത്രീകളുമാണ്. സ്വകാര്യതാ നയത്തില്‍ മാറ്റങ്ങള്‍ വരുത്തിയതോടെ നിരവധിപേരാണ് സിഗ്നലിലേക്കും ടെലഗ്രാമിലേക്കും മാറിയത്. ഇതുവഴി വന്‍ ഇടിവാണ് വാട്സ്ആപ്പിന് ഉണ്ടായത്.
Keywords: News, World, Top-Headlines, Technology, Whatsapp, Business, WhatsApp users drop sharply in India