city-gold-ad-for-blogger

സ്പാം മെസേജുകള്‍ തടയാന്‍ പുതുവഴിയുമായി വാട്‌സആപ്

മുംബൈ:(www.kasargodvartha.com 16/01/2018) സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് സ്പാം മെസേജുകള്‍. പലപ്പോഴും ഇത്തരം സന്ദേശങ്ങള്‍ കണ്ടെത്തി തടയാന്‍ സാധിക്കാറില്ല. ഇയൊരു പ്രശ്‌നത്തിനപരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ വാട്‌സആപ്.

ഒന്നിച്ച് ഒരു നിശ്ചിത പരിധിയില്‍ കൂടുതല്‍ ആളുകളിലേക്ക് അയക്കപ്പെടുന്ന സന്ദേശങ്ങള്‍ വാട്‌സആപ് പരിശോധനക്ക് വിധേയമാക്കിയാണ് പുതിയ രീതി പരീക്ഷിക്കുക.

സ്പാം മെസേജുകള്‍ തടയാന്‍ പുതുവഴിയുമായി വാട്‌സആപ്

ഇത്തരം സന്ദേശങ്ങള്‍ പരിശോധിച്ച് നിരന്തരമായി ഫോര്‍വേര്‍ഡ് ചെയ്യപ്പെടുന്നതാണെന്ന അറിയിപ്പ് ഉപയോക്താകള്‍ക്ക് നല്‍കുകയാണ് വാട്‌സആപ് ചെയ്യുക. എന്നാല്‍, കൂട്ടമായി അയക്കപ്പെടുന്ന സന്ദേശങ്ങള്‍ വാട്‌സ് ആപിന്റെ പരിശോധനക്ക് വിധേയമാകണമെങ്കില്‍ ചില വ്യവസ്ഥകളുണ്ട്.

നിലവില്‍ ഒരാള്‍ക്ക്  കൂടിയത് 30 സന്ദേശങ്ങളാണയക്കാന്‍ കഴിയുക. ഇത് 25 തവണ വരെ ആവര്‍ത്തിക്കുകയും ചെയ്യാം.

ഈ പരിധി കഴിഞ്ഞുള്ള സന്ദേശങ്ങളാണ് വാട്‌സ് ആപ് പരിശോധിക്കുക. വാട്‌സആപ് നിരീക്ഷകരായ വാബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. നിലവില്‍ ഈ സംവിധാനം വാട്‌സആപ് പ്രാബല്യത്തില്‍ വരുത്തിയിട്ടില്ല. വൈകാതെ തന്നെ സംവിധാനം നിലവില്‍ വരുത്താനാണ് വാട്‌സആപ് ശ്രമം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Social-Media, Technology, Mumbai, National, Whats app, Spam, Message, WhatsApp testing new feature to block spam messages

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia