WhatsApp New Feature | സേവനം മെച്ചപ്പെടുത്തുന്നതിന് പുതിയ ഫീചറുകള്‍ അവതരിപ്പിച്ച് വാട്‌സ് ആപ്; സന്ദേശങ്ങള്‍ ഡീലിറ്റ് ചെയ്യാന്‍ ഇനി രണ്ടരദിവസം വരെ സമയം
ന്യൂഡെല്‍ഹി: (www.kasargodvartha.com) ഉപയോക്താക്കള്‍ക്ക് സേവനം മെച്ചപ്പെടുത്തുന്നതിന് പുതിയ ഫീചറുകള്‍ അവതരിപ്പിച്ച് വാട്‌സ് ആപ്. ഇനി തെറ്റായ സന്ദേശങ്ങള്‍ ഡീലിറ്റ് ചെയ്യാന്‍ രണ്ടരദിവസം വരെ സമയം ലഭിക്കും. ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ് മെസേജ് നീക്കം ചെയ്യുന്നതിനോ തുടരുന്നതിനോ രണ്ടര ദിവസം വരെ സമയം നീട്ടിയത്. രണ്ടര ദിവസത്തിനുള്ളില്‍ ആലോചിച്ച് തീരുമാനമെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ് വാട്‌സ് ആപ്.
നിലവില്‍ തെറ്റായ സന്ദേശങ്ങള്‍ ഡീലിറ്റ് ചെയ്ത് നീക്കുന്നതിന് ഒരു മണിക്കൂര്‍ സമയമാണ് വാട്‌സ് ആപ് അനുവദിച്ചിരിക്കുന്നത്. ഈ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ഡീലിറ്റ് ഫോര്‍ എവരിവന്‍ ഓപ്ഷന്‍ വാട്‌സ് ആപില്‍ കാണാന്‍ സാധിക്കില്ല. അയച്ച സന്ദേശത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ ആവശ്യത്തിന് സമയം ലഭിക്കാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്.
പലപ്പോഴും അയച്ചത് തെറ്റായ സന്ദേശമാണെന്ന് തിരിച്ചറിഞ്ഞ് ഉടനടി തിരുത്താന്‍ ശ്രമിക്കുമ്പോള്‍ അറിയാതെ ഡീലിറ്റ് ഫോര്‍ മീ ഓപ്ഷനില്‍ ക്ലിക് ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. ഇതോടെ വാട്‌സ് ആപ് മെസേജ് അയച്ച വ്യക്തിയുടെ അകൗണ്ടില്‍ നിന്ന് മാത്രമാണ് സന്ദേശം ഡീലിറ്റ് ആകുന്നുള്ളൂ.
ധൃതി പിടിച്ച് സന്ദേശം ഡീലിറ്റ് ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ രണ്ടരദിവസം വരെ സമയം ലഭിക്കുമ്പോള്‍ ആലോചിച്ച് സന്ദേശം കളയണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാന്‍ ഉപയോക്താവിന് സമയം ലഭിക്കും. ട്വിറ്ററിലൂടെയാണ് വാട്‌സ് ആപ് പുതിയ ഫീചര്‍ പ്രഖ്യാപിച്ചത്.
Keywords: news,National,India,New Delhi,Technology,Whatsapp,Top-Headlines, WhatsApp Now Gives You Up to Two Days To Delete Messages After Sending Them