city-gold-ad-for-blogger

'ഒരു ഗ്രൂപ് ചാറ്റിലേക്ക് മാത്രമേ അയക്കാന്‍ കഴിയൂ'; ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി വാട്‌സ്ആപ്

ന്യൂഡെല്‍ഹി: (www.kasargodvartha.com 05.04.2022) ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി വാട്‌സ്ആപ്. വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കുന്നതിനാണ് ഗ്രൂപ് ചാറ്റുകളില്‍ ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ പങ്കിടുന്നതിന് വാട്‌സ്ആപ് പരിധി ഏര്‍പെടുത്തിതെന്ന് റിപോര്‍ടുകള്‍ പറയുന്നു. ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയിലെ ബീറ്റാ പതിപ്പില്‍ പുതിയ അപ്‌ഡേറ്റ് വന്നുകഴിഞ്ഞു.

'ഒരു ഗ്രൂപ് ചാറ്റിലേക്ക് മാത്രമേ അയക്കാന്‍ കഴിയൂ'; ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി വാട്‌സ്ആപ്

ഇതോടെ ഒന്നില്‍ കൂടുതല്‍ ഗ്രൂപ് ചാറ്റുകളിലേക്ക് ഒരേസമയം ഫോര്‍വേഡ് മെസേജുകള്‍ അയയ്ക്കാനാവില്ല. ഇങ്ങനെ അയയ്ക്കാന്‍ ശ്രമിച്ചാല്‍ ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ക്ക്, 'ഒരു ഗ്രൂപ് ചാറ്റിലേക്ക് മാത്രമേ അയക്കാന്‍ കഴിയൂ' എന്ന ഓണ്‍-സ്‌ക്രീന്‍ സന്ദേശം ലഭിക്കും. വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള പ്രാഥമിക ഉറവിടമായാണ് ഫോര്‍വേഡ് സന്ദേശങ്ങള്‍ പലപ്പോഴും വിലയിരുത്തപ്പെടുന്നത്. അതിനാല്‍, പുതിയ അപ്ഡേഷന്‍ ഇതിനുള്ള നിയന്ത്രണമായാണ് വിലയിരുത്തുന്നത്.

അതേസമയം ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് മാത്രമാണ് നിയന്ത്രണം. മറ്റുതരത്തിലുള്ള സന്ദേശങ്ങള്‍ കൈമാറുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. വാട്‌സ്ആപിലൂടെ ആളുകള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്നതരം വ്യാജ വാര്‍ത്തകളും വ്യാജ പ്രചാരണങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിലാണ് വാട്‌സ്ആപിന്റെ പുതിയ നീക്കം.

Keywords:  New Delhi, News, National, Top-Headlines, Whatsapp, Technology, Business, Message, WhatsApp Is Putting Another Limit On Message Forwards.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia