ലിങ്കിലൂടെ കയറി ബുദ്ധിമുട്ടേണ്ട; യൂട്യൂബ് വീഡിയോ ഇനി വാട്സ്ആപ്പിനുള്ളില്‍ തന്നെ കാണാം
Jan 20, 2018, 09:55 IST
മുംബൈ: (www.kasargodvartha.com 20.01.2018) ഇനി യൂട്യൂബ് വീഡിയോ വാട്‌സ്ആപ്പില്‍ നിന്നും പുറത്തുപോവാതെ തന്നെ കാണാം. ഇതിന് സഹായിക്കുന്ന യൂട്യൂബ് ഇന്റഗ്രേഷന്‍ ഫീച്ചര്‍ വാട്‌സ്ആപ്പ് പുറത്തിറക്കി. വാട്‌സ്ആപ്പിന്റെ ഐഒഎസ് പതിപ്പിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാവും.
നിലവില്‍ വാട്‌സ്ആപ്പില്‍ വരുന്ന യൂട്യൂബ് ലിങ്കുകള്‍ യൂട്യൂബ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മാത്രമേ തുറക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് വാടസ്ആപ്പില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ വീഡിയോ കാണാന്‍ സാധിക്കും. ഐഒഎസ് വാട്‌സ്ആപ്പിന്റെ 2.18.11 അപ്‌ഡേറ്റിലാണ് പുതിയ ഫീച്ചര്‍ ഉണ്ടാവുക. ഇത് ആപ്പ്‌സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലാണ് യൂട്യൂബ് വീഡിയോ കാണാനുള്ള സൗകര്യം വാട്‌സ്ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. വാട്‌സ്ആപ്പ് ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി ഒരു ചെറിയ ചതുരത്തിനുള്ളിലാണ് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേ ചെയ്യുന്ന സമയത്തു തന്നെ ചാറ്റ് വിന്‍ഡോകള്‍ മാറി മാറി ഉപയോഗിക്കാം.
വാട്‌സ്ആപ്പിലെ യൂട്യൂബ് പ്ലെയറില്‍ പ്ലേ (play), പോസ് (pause), ക്ലോസ്, ഫുള്‍ സ്‌ക്രീന്‍ ബട്ടനുകളും ഉണ്ടാവും. പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡില്‍ തെളിയുന്ന വീഡിയോ പ്ലെയര്‍ ഫുള്‍ സ്‌ക്രീന്‍ ആയി പ്ലേ ചെയ്യാനും സാധിക്കും. മാത്രമല്ല, പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലുള്ള വീഡിയോ പ്ലെയര്‍ വിന്‍ഡോ സ്‌ക്രീനില്‍ ഏത് ഭാഗത്തേക്ക് നീക്കി വെക്കാനും സാധിക്കും.
Keywords: India, National, World, Technology, Whatsapp, Mumbai, Social-Media, Social networks, news, WhatsApp iOS update lets user play YouTube videos within the app
< !- START disable copy paste -->