പരാതിവേണ്ട; 'ടെക്സ്റ്റ് സ്റ്റാറ്റസ്' വാട്‌സ്ആപ്പില്‍ തിരികെ വരുന്നു
Mar 17, 2017, 12:47 IST
(www.kasargodvartha.com 17.03.2017) ഒടുവില്‍ ഉപയോക്താക്കളുടെ ആ ആവശ്യം വാട്‌സ് ആപ്പ് അംഗീകരിച്ചു. പുതിയ അപ്‌ഡേറ്റില്‍ നഷ്ടമായ ടെക്സ്റ്റ് സ്റ്റാറ്റസ് വാട്‌സ്ആപ്പ് തിരികെ കൊണ്ടുവരുന്നു. ടെക്സ്റ്റ് സ്റ്റാറ്റസ് ഇല്ലാതായതോടെ ഉപയോക്താക്കളില്‍ നിന്നും വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് വാട്‌സ്ആപ്പിന്റെ പുതിയ നടപടി. കഴിഞ്ഞ മാസത്തെ അപ്‌ഡേറ്റിലാണ് വാട്‌സാപ്പിന്റെ മുഖച്ഛായ മാറ്റിയ പരിഷ്‌കാരം ഉണ്ടായത്.
ടെക്സ്റ്റ് സ്റ്റാറ്റസ് മാറ്റി പകരം ചിത്രങ്ങളും വീഡിയോകളും അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. സ്റ്റാറ്റസിനായി പ്രത്യേക ടാബും നല്‍കി. സ്‌നാപ്ചാറ്റിന് സമാനമായ രീതിയിലാണ് വാട്‌സ്ആപ്പ് പുതിയ സ്റ്റാറ്റസ് അവതരിപ്പിച്ചത്. എന്നാല്‍ ലളിതമായ ടെക്സ്റ്റ് സ്റ്റാറ്റസ് നഷ്ടമായത് ഉപയോക്താക്കള്‍ക്ക് അത്ര പിടിച്ചില്ലെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
ഉപയോക്താക്കളുടെ താല്‍പര്യങ്ങളോട് വാട്‌സ്ആപ്പ് ഉടന്‍ പ്രതികരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയ്ഡ് ബീറ്റാ പതിപ്പില്‍ കഴിഞ്ഞ ആഴ്ച ടെക്സ്റ്റ് സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്ത ആഴ്ചയോടെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് തിരികെ ലഭിക്കുമെന്ന് വാട്‌സ്ആപ്പിനെ ഉദ്ധരിച്ച് ടെക് ക്രഞ്ച് വെബ്‌സൈറ്റ് റിപ്പോര്‍ട്ട്
ചെയ്യുന്നു. അധികം താമസിയാതെ ഐഒഎസിലും ടെക്സ്റ്റ് സ്റ്റാറ്റസ് തിരികെയെത്തും.
വാട്‌സ്ആപ്പിലെ About സെക്ഷനിലാകും ടെക്സ്റ്റ് സ്റ്റാറ്റസ് അപ്‌ഡേഷന്‍ ലഭിക്കുക. കോണ്‍ടാക്റ്റ് തുറക്കുമ്പോഴും ഗ്രൂപ്പ് ചാറ്റ് ഇന്‍ഫോയിലുമെല്ലാം ഈ സ്റ്റാറ്റസ് ലഭ്യമാകും. അതേസമയം, പുതിയ അപ്‌ഡേറ്റില്‍ വന്ന ഇമേജ്, വീഡിയോ സ്റ്റാറ്റസ് ഒഴിവാക്കില്ലെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് കമ്പനി പറഞ്ഞു.
Also Read:
ജേക്കബ് തോമസിനെ കട്ടിലില്‍ നിന്നിറക്കാന്‍ ശ്രമിക്കുന്നത് ആരൊക്കെ, ഏതായാലും മുഖ്യമന്ത്രി ഉദ്ദേശിച്ചത് ഐഎഎസുകാരെ മാത്രമല്ല; പിന്നെ?

Keywords: WhatsApp brings back text 'Status' feature, Report, Technology, news, Business.