city-gold-ad-for-blogger

പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്, ഇനിമുതല്‍ ഒരു മെസേജ് എത്ര തവണ ഷെയര്‍ ചെയ്തു എന്നറിയാം

മുംബൈ:(www.kasargodvartha.com 02/04/2019) പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്. വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിക്കുന്ന സാഹചര്യത്തിലാണ് വാട്‌സ് ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ്, ഫോര്‍വേഡിങ് ഇന്‍ഫോ എന്നിവയാണ് രണ്ട് പുതിയ ഫീച്ചറുകള്‍.

ഇതുവഴി ഒരു മെസേജ് വലിയ തോതില്‍ പ്രചരിക്കുന്നുവെന്ന മുന്നറിയിപ്പാണ് ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ്. നാലു തവണയില്‍ കൂടുതല്‍ പങ്കു വെയ്ക്കുന്ന സന്ദേശങ്ങളുടെ മുകളില്‍ ഈ ഐക്കണ്‍ പ്രത്യക്ഷപ്പെടും.

പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്, ഇനിമുതല്‍ ഒരു മെസേജ് എത്ര തവണ ഷെയര്‍ ചെയ്തു എന്നറിയാം

അതുപോലെ ഫോര്‍വേഡിങ് ഇന്‍ഫോ വഴി നിങ്ങള്‍ ഒരാള്‍ക്ക് അയച്ച മെസേജ് എത്ര തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്നറിയാന്‍ സാധിക്കും. അതിനായി നിങ്ങള്‍ അയച്ച സന്ദേശങ്ങളില്‍ അല്‍പ നേരം അമര്‍ത്തി പിടിക്കണം. അപ്പോള്‍ മുകളിലായി ഫോര്‍വേഡിങ് ഇന്‍ഫോ ഐക്കണ്‍ കാണാന്‍ സാധിക്കും. ഇതില്‍ നോക്കിയാല്‍ നിങ്ങള്‍ മറ്റൊരാള്‍ക്ക് അയച്ച സന്ദേശം എത്ര തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്ന് അറിയാന്‍ സാധിക്കും. ഇതിലൂടെ നിങ്ങള്‍ മറ്റൊരാള്‍ക്ക് അയച്ച മെസേജുകളുടെ വിവരം മാത്രമേ ലഭിക്കൂ. നിങ്ങള്‍ക്ക് ലഭിച്ച സന്ദേശങ്ങള്‍ എത്ര തവണ ഷെയര്‍ ചെയ്യപ്പെട്ടുവെന്നു അറിയാന്‍ കഴിയില്ല.

പുതിയ ഫീച്ചറുകള്‍ വാട്‌സാപ്പിന്റെ 2.19.87 ആന്‍ഡ്രോയിഡ് പതിപ്പില്‍ ലഭ്യമാകുമെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Top-Headlines, Technology,Whats App user? You will soon get these two new features

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia