city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Dance Video | മൂന്നാമതും ബഹിരാകാശ നിലയത്തിലെത്തിയതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് സുനിത വില്യംസ്; വൈറലായി വീഡിയോ

Watch Indian Origin Astronaut Sunita Williams dances on her arrival at International Space Station, Viral, Florida, News, World

ക്രൂ അംഗങ്ങളെ മറ്റൊരു കുടുംബമെന്നും വിശേഷിപ്പിക്കുന്നുണ്ട്.

ലാന്‍ഡ് ചെയ്യുന്ന സമയത്തെ ഡാന്‍സാണ് തരംഗമായത്.

പരമ്പരാഗത മണി മുഴക്കിയാണ് ഇവരെ സംഘം സ്വാഗതം ചെയ്തത്.

ഫ്‌ലോറിഡ: (KasargodVartha) കേപ് കനാവറല്‍ സ്പേസ് സ്റ്റേഷനില്‍നിന്ന് വിക്ഷേപിച്ച പേടകമാണ് 26 മണിക്കൂറിന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ എസ് എസ്) വിജയകരമായെത്തിച്ചത്. ഇന്‍ഡ്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും സഹയാത്രികന്‍ ബുച് വില്‍മോറിനെയും വഹിച്ചുള്ള ബോയിങ് സ്റ്റാര്‍ലൈനര്‍ വ്യാഴാഴ്ചയോടെയാണ് സുരക്ഷിതമായി എത്തിയത്. ഇത് മൂന്നാം തവണയാണ് സുനിത വില്യംസ് ബഹിരാകാശ നിലയത്തിലെത്തുന്നത്. 

ഇപ്പോഴിതാ ലാന്‍ഡ് ചെയ്യുന്ന സമയത്തെ സുനിതയുടെ നൃത്തമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ബഹിരാകാശ നിലയത്തിലെത്തിയ സന്തോഷത്തില്‍ സുനിത വില്യംസ് ചെറുതായി ആഹ്‌ളാദനൃത്തം ചെയ്യുകയായിരുന്നു. ഇതാണ് തരംഗമായിരിക്കുന്നത്. ഐഎസ്എസിലെ മറ്റ് ഏഴ് ബഹിരാകാശയാത്രികരെ ചേര്‍ത്തുപിടിക്കുന്നതും സന്തോഷം പ്രകടിപ്പിക്കുന്നതും വൈറലായിരിക്കുന്ന ദൃശ്യത്തില്‍ കാണാം. 

ക്രൂ അംഗങ്ങളെ മറ്റൊരു കുടുംബമെന്നും സുനിത വില്യംസ് വിശേഷിപ്പിക്കുന്നുണ്ട്. തന്റെ ദൗത്യത്തില്‍ കൂടെ നിന്നവരോടുള്ള നന്ദിയും അവര്‍ അറിയിച്ചു. ഐഎഎസിലെ പരമ്പരാഗത മണി മുഴക്കിയാണ് സുനിതയെയും വില്‍മോറിനെയും സംഘം സ്വാഗതം ചെയ്തത്.

ഡോകിംഗ് ഒരു മണിക്കൂറോളം വൈകിയെങ്കിലും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനായി. നേരിയ ഹീലിയം ചോര്‍ച്ച പോലുള്ള സാങ്കേതിക തകരാറുകള്‍ കാരണമാണ് ഡോകിംഗ് വൈകിയത്. ആദ്യ ദൗത്യത്തില്‍ തന്നെ ഒരു പുതിയ ബഹിരാകാശ പേടകം പൈലറ്റ് ചെയ്യുകയും പരീക്ഷിക്കുകയും ചെയ്ത ആദ്യ വനിതയാണ് 59 കാരിയായ ഈ ബഹിരാകാശ സഞ്ചാരി. സ്റ്റാര്‍ലൈനര്‍ പറത്തുന്ന ആദ്യത്തെ ക്രൂ ആണ് സുനിതയും വില്‍മോറും.


 


 


 


 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia