city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ സ്ഥാപനത്തിന് നേരെയും വാനാക്രൈ സൈബര്‍ ആക്രമണം; ആവശ്യപ്പെട്ടത് 1.10 ലക്ഷം രൂപ

കാസര്‍കോട്: (www.kasargodvartha.com 20/05/2017) ലോകത്ത് തന്നെ പിടിച്ചുലച്ച സൈബര്‍ ആക്രമണം കാസര്‍കോട്ടും. കാസര്‍കോട് മാര്‍ക്കറ്റ് റോഡിലെ ജാസ്മാന്‍ ഏജന്‍സീസിലെ കമ്പ്യൂട്ടറുകളാണ് ഹാക്കര്‍മാര്‍ വാനാക്രൈ ഉപയോഗിച്ച് ഹാക്ക് ചെയ്തത്. അതേ സമയം ചന്ദ്രഗിരി ജംഗ്ഷനിലെ ഇലക്ട്രോണിക് സ്ഥാപനമായ മൈക്രോകോര്‍പസിലും സൈബര്‍ ആക്രമണം നടന്നു.

റഷ്യയില്‍ നിന്നാണ് സൈബര്‍ ആക്രമമുണ്ടായതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ജാസ്മാന്‍ ഏജന്‍സീസില്‍ ഹാക്കര്‍മാര്‍ ബിറ്റ്‌കോയിന്‍ വഴി 80,000 രൂപ നല്‍കിയാല്‍ കമ്പ്യൂട്ടറുകള്‍ സുരക്ഷിതമാക്കി തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. കംമ്പ്യൂട്ടറിലെ ഫോള്‍ഡറുകളോ ഫയലുകളോ തുറക്കാന്‍ പറ്റാത്ത സ്ഥിതിയിരുന്നു. വിശ്വാസം വരാന്‍ ഫോള്‍ഡര്‍ തുറന്നു കാണിക്കാമെന്നും സന്ദേശമുണ്ടായിരുന്നു. 10,000 രൂപ നല്‍കാമെന്ന് പറഞ്ഞ് സന്ദേശം തിരിച്ചയച്ചെങ്കിലും പിന്നീട് അതിന് വഴങ്ങാതെ 1.10 ലക്ഷം രൂപ കൂട്ടി ആവശ്യപ്പെട്ടാണ് തിര്ച്ച് സന്ദേശം എത്തിയത്.

കാസര്‍കോട്ടെ സ്ഥാപനത്തിന് നേരെയും വാനാക്രൈ സൈബര്‍ ആക്രമണം; ആവശ്യപ്പെട്ടത് 1.10 ലക്ഷം രൂപ

കൊറക്കോട്ടെ കുഞ്ഞഹമ്മദിന്റെ മകന്‍ ജാസ്മാന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതാണ് ജാസ്മാന്‍ ഏജന്‍സീസ്. കഴിഞ്ഞ ദിവസമാണ് കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തതായി സ്‌ക്രീനില്‍ സന്ദേശം വന്നത്. തിരിച്ചു ബന്ധപ്പെടുന്നതിനായി മെയില്‍ ഐഡിയും നല്‍കിയിരുന്നു. പിന്നീടാണ് പണം ആവശ്യപ്പെട്ടത്. സ്ഥാപന അധികൃതര്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ അന്വേഷണവും ഇതോടൊപ്പം നടക്കുന്നുണ്ട്.

ഡിജിറ്റല്‍ പണമിടപാടായ ബിറ്റ്‌കോയിന്‍ വഴിയാണ് പ്രധാനമായും ഹാക്കര്‍മാര്‍ പണം ചോദിക്കുന്നത്. സംഭവത്തെക്കുറിച്ച് കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ അവസാന ആഴ്ചയിലാണ് മൈക്രോകോര്‍പസിന്റെ മാനേജിംഗ് ഡയറക്ടര്‍ എ എന്‍ മുഹമ്മദ് സിയാദ് ഉപയോഗിക്കുന്ന ലാപ്‌ടോപ് ഹാക്ക് ചെയ്തത്. 500 ഡോളറാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്. ഇതു പലതവണ ആവര്‍ത്തിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ പണം അടയ്ക്കണമെന്നായിരുന്നു നിര്‍ദ്ദേശിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Computer, Technology, Attack, Cash, Issue, Wannacry Cyber Attack, Digital, Black Mailing, Wannacry cyber attack in Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia