city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാജ്യത്തെ ആദ്യ ആന്‍ഡ്രോയിഡ് ബസ് ടിക്കറ്റിംഗ് മെഷീനും നാവിക് ട്രാക്കിംഗ് സംവിധാനവുമായി വി എസ് ടി

കൊച്ചി: (www.kasargodvartha.com 07.05.2019) രാജ്യത്തെ ആദ്യ ആന്‍ഡ്രോയിഡ് അധിഷ്ഠിത ബസ് ടിക്കറ്റിംഗ് മെഷീനും ഐ എസ് ആര്‍ ഒയുടെ നാവിക് ഉപഗ്രഹ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വാഹന ഗതിനിര്‍ണയ (ട്രാക്കിംഗ്) ഉപകരണവും കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത വി എസ് ടി മൊബിലിറ്റി സൊല്യൂഷന്‍സ് എന്ന സ്ഥാപനം പുറത്തിറക്കി.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ആന്‍ഡ്രോയിഡ് ടിക്കറ്റ് മെഷീനായ മോബ്‌ഗോയില്‍ 5.5 ഇഞ്ച് മോണിറ്ററാണുള്ളത്. മൊബൈല്‍ ഇടപാടുകള്‍ അടക്കം സാധ്യമാക്കുന്ന 'നോ ഫീല്‍ഡ് കമ്യൂണിക്കേഷന്‍' (എന്‍എഫ്‌സി) സാങ്കേതിക വിദ്യയിലൂടെ സ്മാര്‍ട്ട് കാര്‍ഡുപയോഗിച്ച് കറന്‍സിരഹിത ഇടപാട് നടത്താന്‍ സാധിക്കും.

ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ ആര്‍ എ ഐ) അംഗീകരിച്ച സ്മാര്‍ട്ട് എക്ലിപ്‌സ് എന്ന വാഹന ട്രാക്കിംഗ് ഐ എസ് ആര്‍ ഒയുടെ ഇന്ത്യന്‍ റീജയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനമായ (ഐ ആര്‍ എന്‍ എസ് എസ്) നാവിക് അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ജി പി എസിന് പകരം 2019 ഏപ്രില്‍ ഒന്നുമുതല്‍ നാവിക് അടിസ്ഥാനമാക്കിയാണ് വാഹനങ്ങളില്‍ ഗതിനിര്‍ണയ സംവിധാനം ഘടിപ്പിക്കേണ്ടതെന്ന് ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഈ സംവിധാനം നടപ്പാക്കുന്ന കേരളത്തിലെ ആദ്യ ഉപകരണമാണ് സ്മാര്‍ട്ട് എക്ലിപ്‌സ്.

കെ എസ്യു എമ്മിന് കീഴില്‍ കളമശ്ശേരിയിലെ കേരള ടെക്‌നോളജി ഇനോവേഷന്‍ സോണിലാണ് വി എസ് ടി പ്രവര്‍ത്തിക്കുന്നത്. ഗവേഷണ വിഭാഗവും നിര്‍മ്മാണ വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നു. വി എസ് ടി മൊബിലിറ്റി സൊല്യൂഷന്റെ സുപ്രധാന കാല്‍വെയ്പ്പില്‍ അഭിമാനവും ആഹ്ലാദവുമുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. വലിയ നേട്ടമാണിത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് രംഗത്ത് കേരളത്തില്‍ നിന്ന് കൂടുതല്‍ സംരംഭങ്ങള്‍ ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ആദ്യ ആന്‍ഡ്രോയിഡ് ബസ് ടിക്കറ്റിംഗ് മെഷീനും നാവിക് ട്രാക്കിംഗ് സംവിധാനവുമായി വി എസ് ടി

അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ സഹകരണം ലഭിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് കമ്പനിയുടെ നേട്ടം. ഇതിനകം തന്നെ ഖത്തര്‍, സൗദി അറേബ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ടിക്കറ്റ് മെഷീന് പുതിയ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഒരു ലക്ഷം ഉപകരണങ്ങളാണ് കമ്പനി പുറത്തിറക്കുന്നതെന്ന് നിക്ഷേപകനും എബിഡിജി ഇന്ത്യയുടെ ഡയറക്ടറുമായ നിതിന്‍ ഗുലിയാനി പറഞ്ഞു. ഇന്ന് ലോകത്ത് ലഭിക്കുന്ന ഏറ്റവും മികച്ച സോഫ്റ്റ് വെയറാകും ഇത്. സ്‌കൂള്‍ബസിലും പൊതുഗതാഗതത്തിലും തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാകുന്ന ക്യാമറകളാണ് വി എസ് ടി ഇന്‍ഫോടെയിന്‍മെന്റ് മുന്നോട്ടു വയ്ക്കുന്നത്. കേരളത്തില്‍ തന്നെ 250 പേരെക്കൂടി ജോലിക്കെടുക്കാനും വി എസ് ടിയ്ക്ക് പദ്ധതിയുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ 'വെഹിക്കിള്‍എസ്ടി' പ്ലാറ്റ്‌ഫോമില്‍ അംഗത്വം നേടാനും കമ്പനി സൗകര്യമൊരുക്കിയിരിക്കുന്നു.

രാജ്യത്തെ ആദ്യ ആന്‍ഡ്രോയിഡ് ബസ് ടിക്കറ്റിംഗ് മെഷീനും നാവിക് ട്രാക്കിംഗ് സംവിധാനവുമായി വി എസ് ടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Business, Technology, Top-Headlines, VST launches two firsts: android bus ticket machine & vehicle tracking device

  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia