വോഡഫോണിന്റെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സേവനം
Jul 5, 2017, 18:57 IST
കൊച്ചി: (www.kasargodvartha.com 15/11/2017) മൊബൈല്‍ ഫോണിലും ലാപ്പ്‌ടോപ്പിലുമായി ചുരുങ്ങിയിരുന്ന ഇന്റര്‍നെറ്റ് ബഹുദൂരം മുന്നേറി കഴിഞ്ഞു. ഇന്ന് സ്മാര്‍ട്ട്‌ഹോം, സ്മാര്‍ട്ട് സിറ്റി, ശരീരത്തിലണിഞ്ഞ് നടക്കാവുന്ന സാങ്കേതിക വിദ്യകള്‍ എന്ന തലത്തിലേക്ക് ഇത് മാറികഴിഞ്ഞു. ഡിജിറ്റല്‍ പരിണാമം, ഡിജിറ്റല്‍ ഇന്ത്യ എന്നിവയുടെ മൂലാധാരമായിരിക്കുകയാണ് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (IoT). 2020 ആകുമ്പോഴേക്കും രാജ്യത്തെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് വിപണി ഒമ്പത് ബില്ല്യണ്‍ ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്.
സംരംഭങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് പ്രാപ്തമാക്കുന്നതിനായി 'സൂപ്പര്‍ ഐ ഒ ടി' എന്ന പേരില്‍ ഐ ഒ ടി സൊലൂഷന്‍ പുറത്തിറക്കിയിരിക്കുകയാണ് വോഡഫോണ്‍. വാഹനങ്ങള്‍, ആസ്തികള്‍ (ചലിക്കുന്നവയും ചലിക്കാത്തവയും), വ്യക്തികള്‍ (വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍) എന്നിവ ട്രാക്ക് ചെയ്യുന്നതിന് സംരംഭങ്ങളെ സഹായിക്കുന്നതാണ് സൂപ്പര്‍ ഐ ഒ ടി. ഉപകരണങ്ങള്‍, കണക്ടിവിറ്റി, സര്‍വീസ് പ്ലാറ്റ് ഫോം, സുരക്ഷ എന്നിവ കൈകാര്യം ചെയ്യുന്നതിന് ഇത് സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. ഒന്നില്‍ കൂടുതല്‍ വിതരണക്കാരുമായും സേവന ദാതാക്കളുമായും അനായാസമായി ഇടപാടുകള്‍ നടത്തുന്നതിന് 'സൂപ്പര്‍ ഐ ഒ ടി ' സഹായിക്കും. പെട്ടെന്ന് തന്നെ ആപ്ലിക്കേഷനുകള്‍ ഡെവലപ്പ് ചെയ്യുന്നതിനും ഡിവൈസുകള്‍ കൈകാര്യം ചെയ്യുന്നതിനും അനാലിറ്റിക്‌സുകള്‍ നടത്തുന്നതിനും ഇത് ഗുണകരമാണ്. മാനേജ്ഡ് കണക്ടിവിറ്റിയിലൂടെ ആസ്തിയുടെ നല്ല നിര്‍വഹണവും, നിയന്ത്രണവും സാധ്യമാണ്.
ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിലെ മുന്‍നിരക്കാരെന്ന നിലയില്‍ വാഹന കമ്പനികള്‍, ഉല്‍പാദന മേഖല, ബാങ്കിംഗ്, ലോജിസ്റ്റിക്‌സ് മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് വിന്ന്യസിക്കുന്നതിന് വോഡഫോണ്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന് വോഡഫോണ്‍ ബിസിനസ് സര്‍വീസസ് ഡയറക്ടര്‍ നിക്ക് ഗ്ലിഡണ്‍ പറഞ്ഞു. ഐ ടി എക്‌സ്‌പോ 2017 ഗാര്‍ട്ണര്‍ സിംപോസിയത്തില്‍ വെച്ച് വോഡഫോണ്‍ സൂപ്പര്‍ ഐ ഒ ടി പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ''സങ്കീര്‍ണതകള്‍ ലഘൂകരിച്ച് തീര്‍ത്തും സുരക്ഷിതമായ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് വിന്ന്യസിക്കുന്നതിനുള്ള അവസരമൊരുക്കകയാണ് സൂപ്പര്‍ ഐ ഒ ടി. ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഡിജിറ്റല്‍വല്‍ക്കരണത്തിന് വേഗം കൂട്ടാനും സൂപ്പര്‍ ഐ ഒ ടി സഹായിക്കും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ 81 ശതമാനം സ്ഥാപനങ്ങളും ഡിജിറ്റല്‍ വല്‍ക്കരണത്തിന്റ മുഖ്യ ഘടകമായി കണക്കാക്കുന്നത് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ആണെന്ന് വോഡഫോണിന്റെ അഞ്ചാമത് വാര്‍ഷിക ഐ ഒ ടി ബാരോമീറ്റര്‍ റിപോര്‍ട്ട് പറയുന്നു. ഐ ഒ ടി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് സ്ഥാപനങ്ങള്‍ ബോധവാന്‍മാരാണ്, പക്ഷേ ധാരാളം വിതരണക്കാരും നിരവധി പ്ലാറ്റ് ഫോമുകളുമുള്ളതിനാല്‍ ഏത് ഐ ഒ ടി ഏര്‍പെടുത്തണമെന്നുള്ള കാര്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇനി ഏതെങ്കിലും പ്ലാറ്റ്‌ഫോം പൈലറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയാല്‍ തന്നെ അത് എത്രത്തോളം ഫലപ്രദമാണെന്ന കാര്യത്തില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്.
എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതാണ് വോഡഫോണ്‍ സൂപ്പര്‍ ഐ ഒ ടി. സമഗ്രമായ സൊലൂഷനുകള്‍ ഒരൊറ്റ സേവന ദാതാവില്‍ നിന്നും ലഭിക്കുന്നതിനാല്‍ ഏറ്റവും മികച്ച ഗുണഫലങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നു. ഒരു സ്ഥാപനത്തില്‍ ഡിജിറ്റല്‍ വല്‍ക്കരണം നടപ്പാക്കുന്നതിന് സൂപ്പര്‍ ഐ ഒ ടി ഫലപ്രദമാണ്.
സൂപ്പര്‍ ഐ ഒ ടിയില്‍ ഉള്‍പ്പെടുന്നവ:
വാഹനങ്ങള്‍ ട്രാക്ക് ചെയ്യുക: കുറഞ്ഞ ചിലവാണ് ഇതിന്റെ ഏറ്റവും പ്രധാന പ്രത്യേകത. അവരവരുടെ വാഹനങ്ങളുടെ നീക്കം സംബന്ധിച്ച തല്‍സമയ വിവരങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. അലര്‍ട്ടുകള്‍ ലഭിക്കുന്നതിനും ആസൂത്രണമില്ലാതെ വാഹനങ്ങളുടെ നീക്കം കുറക്കുന്നതിനും സൂപ്പര്‍ ഐ ഒ ടി സഹായകരമാണ്. ഇത് ചിലവ് കുറക്കുന്നതിന് സഹായിക്കും. ഉപഭോക്താക്കള്‍ക്ക് സംതൃപ്തിയും സുരക്ഷയും ഉറപ്പുവരുത്താന്‍ ഇത് ഗുണകരമാണ്.
ചലിക്കുന്ന ആസ്തികള്‍ ട്രാക്ക് ചെയ്യല്‍: ഉല്‍പ്പന്നങ്ങളുടെ വിതരണം, ചരക്ക് കടത്ത് എന്നിവ സൂപ്പര്‍ ഐ ഒ ടിയുടെ സഹായത്തോടെ പൂര്‍ണമായും പരിഷ്‌കരിക്കാം. കൊണ്ടു പോകുന്ന നിര്‍മാണ വസ്തുക്കള്‍, ഹെല്‍ത്ത് കെയര്‍ ഉല്‍പന്നങ്ങള്‍ എന്നിവ എന്തുമാകട്ടെ, അത് എവിടെ എത്തി എന്നുള്ളതും പരിശോധിക്കാം.
ഫിക്‌സഡ് ആസ്തികള്‍ ട്രാക്ക് ചെയ്യല്‍:
സെയ്ല്‍സ് ജനറേറ്റിംങ് അസറ്റ്‌സ്: സാധാരണ സെയ്ല്‍സ് ജനറേറ്റിംങ് അസറ്റ്‌സിനെ സ്മാര്‍ട്ടും, സുപ്രധാന ഡാറ്റ ശേഖരിക്കുന്ന കണക്ടറ്റഡ് അസറ്റ്‌സായി (ലൊക്കേഷന്‍ അലേര്‍ട്ട്‌സ്, മോഷന്‍ ഡിറ്റക്ഷന്‍, ഓപറേഷണല്‍ സ്റ്റാറ്റസ്, എക്‌സിമേറ്റഡ് സ്റ്റോക്ക് ലെവല്‍, ഉപയോഗം) പരിവര്‍ത്തനം ചെയ്യുകയും മൊത്തമായുളള പ്രവര്‍ത്തനങ്ങള്‍ക്കും, തീരുമാനമെടുക്കാനുളള ഉപകാരപ്രദമായ ബിസിനസ് ഉള്‍ക്കാഴ്ചയും നല്‍കുന്നു.
ഡീസല്‍ ജെനറേറ്റര്‍ (എനര്‍ജി മോനിട്ടറിംഗ്) വില്‍പന അവസരം ഒരുക്കുന്ന ആസ്തികളെ സ്മാര്‍ട്ട് ആക്കാന്‍ സഹായിക്കുന്നു. ഡീസല്‍ ജെനറേറ്ററുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നു. ഡീസല്‍ ഉപഭോഗം, ഉല്‍പാദിപ്പിക്കുന്ന ഊര്‍ജം, ലോഡ്, എന്നിവ വിലയിരുത്താന്‍ കുറഞ്ഞ ചിലവില്‍ പ്രവര്‍ത്തനം ഉറപ്പാക്കാനും സഹായിക്കുന്നു.
ആളുകളെ ട്രാക്ക് ചെയ്യുന്നു:
ജീവനക്കാരുടെ സുരക്ഷ: ജീവനക്കാരെ ജോലിസ്ഥലത്തും പുറത്തും ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്നു. RFID+GPS+GPRS എന്നിവ ഘടിപ്പിച്ച ഐഡി കാര്‍ഡ് കേന്ദ്രീകൃത എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുമായി ബന്ധിപ്പിച്ചിരിക്കുന്നു.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ:

രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും സ്‌കൂള്‍ ബസ് അധികൃതര്‍ക്കും നിരീക്ഷിക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള RFID+GPS+GPRS എന്നിവ ഘടിപ്പിച്ച ഐ ഡി കാര്‍ഡ് കുട്ടികള്‍ക്ക് നല്‍കുന്നു. വാഹനങ്ങളെ ട്രാക്ക് ചെയ്യലും ക്യാമറ നിരീക്ഷണവും ഇതിനോട് അനുബന്ധിച്ച് ഉണ്ടാകും.
വോഡഫോണ്‍ ഐ ഒ ടി ലീഡര്‍ഷിപ്പ്:
ഗാര്‍ട്ണര്‍ വോഡഫോണിന് ഐ ഒ ടി രംഗത്ത് ലീഡര്‍ എന്ന സ്ഥാനം നല്‍കിയിരിക്കുന്നു. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ഈ നേട്ടം വോഡഫോണിന് ലഭിക്കുന്നത്. ആഗോള തലത്തില്‍ 59.2 ദശലക്ഷം ഐ ഒ ടി കണക്ഷന്‍ നല്‍കുന്ന ആദ്യത്തെ ടെലികോം സേവനദാതാവാണ് വോഡഫോണ്‍ മാഷിന റിസേര്‍ച്ച്, തുടര്‍ച്ചയായി ആഗോള തലത്തില്‍ മുന്‍ നിരക്കാരായ ഐ ഒ ടി സേവനദാതാവായി വോഡഫോണിനെ തിരഞ്ഞെടുത്തിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് വോഡഫോണ്‍ ഈ പദവിയില്‍ എത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Technology, Kochi, Kerala, News, Top-Headlines, Vodafone.