city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തായ്‌ലന്റിലേക്കും ന്യൂസിലന്റിലേക്കും കൂടി സൗജന്യ റോമിങ് അവതരിപ്പിച്ച് വോഡഫോണ്‍

കൊച്ചി:(www.kasargodvartha.com 07/12/2017) രാജ്യാന്തര റോമിങില്‍ പുതിയ ഓഫറുമായി വോഡഫോണ്‍, അവധിക്കാലം കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു. ഇന്ത്യയിലെ പ്രമുഖ ടെലികമ്യൂണിക്കേഷന്‍ സേവന ദാതാവായ വോഡഫോണിന്റെ പരിധിയില്ലാത്ത രാജ്യാന്തര റോമിങ് ഇന്ത്യക്കാരുടെ പ്രധാന അവധിക്കാല കേന്ദ്രങ്ങളായ തായ്‌ലന്റിലേക്കും ന്യൂസിലന്റിലേക്കും കൂടി നീട്ടിയിരിക്കുന്നു. ഇതോടെ അവധിക്കാലം വിദേശങ്ങളില്‍ ചെലവഴിക്കാന്‍ ആലോചിക്കുന്നവര്‍ക്ക് യുഎഇ, യുഎസ്എ, യുകെ, സിംഗപൂര്‍, മലേഷ്യ തുടങ്ങിയ 20 രാജ്യങ്ങളില്‍ ഇനി വോഡഫോണ്‍ഐ-റോംഫ്രീ നേട്ടങ്ങള്‍ ആസ്വദിക്കാം.

വരിക്കാര്‍ക്ക് ഇനി അവരുടെ സ്വന്തം നമ്പറില്‍ തന്നെ വോഡഫോണ്‍ഐ-റോംഫ്രീ പാക്ക് അനായാസം ആക്റ്റിവേറ്റ് ചെയ്ത് വിദേശങ്ങളില്‍ അവധിക്കാലത്ത് ഉപയോഗിക്കാം. ഈ പാക്കുകള്‍ മിതമായ വിവിധ നിരക്കുകളില്‍ ലഭ്യമാണ്. 28 ദിവസത്തേക്ക് 5000 രൂപ (അതായത് ദിവസവും 180 രൂപയ്ക്കു തുല്യം) മുതല്‍ ഹ്രസ്വ യാത്രയ്ക്കു പോകുന്നവര്‍ക്കായി 24 മണിക്കൂറിന് 500 രൂപവരെയുള്ള റീചാര്‍ജുമുണ്ട്. മൈ വോഡഫോണ്‍ ആപ്പിലൂടെയോ www.vodafone.in/ir എന്ന വെബ്‌സൈറ്റിലൂടെയോ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് ആക്റ്റിവേഷന്‍ നടത്താം.

തായ്‌ലന്റിലേക്കും ന്യൂസിലന്റിലേക്കും കൂടി സൗജന്യ റോമിങ് അവതരിപ്പിച്ച് വോഡഫോണ്‍

''വോഡഫോണ്‍ഐ-റോംഫ്രീ പ്ലാനുകളിലൂടെ വോഡഫോണ്‍ വരിക്കാര്‍ക്ക് ഇനി ആഹ്‌ളാദകരമായ അനുഭവം ലഭിക്കും. ഈ അവധിക്കാല യാത്രക്കാര്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമാക്കാനായി രണ്ടു പ്രധാന ലക്ഷ്യ കേന്ദ്രങ്ങളായ തായ്‌ലന്റിലും ന്യൂസിലന്റിലും കൂടി സൗജന്യ ഐ-റോം സൗകര്യം ലഭ്യമാക്കുന്നതില്‍ സന്തോഷമുണ്ട്. ഇതോടെ പരിധിയില്ലാതെ റോമിങ് ഉപയോഗിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം 20 ആയി. ഇന്ത്യന്‍ ബിസിനസ്, വിനോദ സഞ്ചാരികളുടെ നാലു പ്രധാന അവധിക്കാല ലക്ഷ്യ കേന്ദ്രങ്ങളില്‍ മുന്നിലുള്ളതാണ് തായ്‌ലന്റ്.

ഇന്ത്യക്കാര്‍ ഏറെ ഉള്ളതിനാല്‍ കുടുംബാംഗളെ സന്ദര്‍ശിക്കാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ഇന്ത്യക്കാര്‍ തെരഞ്ഞെടുക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ന്യൂസിലന്റ്്. ഐ-റോംഫ്രീ പാക്കിലൂടെ കോളും ഡാറ്റയും സൗജന്യമാകുന്നതോടെ വരിക്കാര്‍ക്ക് പകരം സംവിധാനം തിരയാതെ തന്നെ സൗജന്യ റോമിങ് ആസ്വദിക്കാം.'' വോഡഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് അസോസിയേറ്റ് ഡയറക്ടര്‍ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു. വോഡഫോണ്‍ ഈയിടെ യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്കായി സൗജന്യ വോഡഫോണ്‍ഐ-റോംഫ്രീ അവതരിപ്പിച്ചിരുന്നു. യൂറോപ്പ് കൂടാതെ യുഎസ്എ, യുഎഇ, സിംഗപൂര്‍, മലേഷ്യയ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും പരിധിയില്ലാത്ത കോളും ഡാറ്റയും ലഭ്യമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Business, Technology, Top-Headlines, Vodafone, Roaming, USA, UAE , Vodafone doubles up the holiday cheer- Launches unlimited international roaming in Thailand and New Zealand

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia