കിടിലന്‍ സവിശേഷതകളോടെ വിവോ വി23ഇ ഇന്‍ഡ്യന്‍ വിപണിയിലെത്തി; വിലയും പ്രത്യേകതകളും അറിയാം
Feb 22, 2022, 17:58 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 22.02.2022) കിടിലന്‍ സവിശേഷതകളോടെ വിവോ വി23ഇ തിങ്കളാഴ്ച ഇന്‍ഡ്യന്‍ വിപണിയിലെത്തി. 30,000 രൂപയില്‍ താഴെയാണ് പുതിയ സ്മാര്‍ട്‌ഫോണിന്റെ വില എന്നാതാണ് ഒരു പ്രത്യേകത. 2022ല്‍ ഇന്‍ഡ്യയില്‍ അവതരിപ്പിച്ച വി-സീരീസിന് കീഴിലുള്ള മൂന്നാമത്തെ സ്മാര്‍ട്‌ഫോണാണ് വിവോ വി23ഇ 5ജി.
20:9 അമോലെഡ് ഡിസ്‌പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറകള്‍, ഒക്ടാ കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 810 SoC എന്നിവ ഉള്‍പെടെയുള്ള സവിശേഷതകളോടെയാണ് സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തിയത്. ഇന്‍ഡ്യയിലെ വില 8ജിബി+ 128ജിബി സ്റ്റോറേജ് വേരിയന്റിന് 25,990 രൂപയാണ്.
മിഡ്‌നൈറ്റ് ബ്ലൂ, സണ്‍ഷൈന്‍ ഗോള്‍ഡ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. സ്പെസിഫികേഷനുകളുടെ ഭാഗത്ത്, നവംബറില്‍ തായ്‌ലന്‍ഡില്‍ ലോഞ്ച് ചെയ്ത അതേ ഹാര്‍ഡ്വെയര്‍ ഇന്‍ഡ്യയിലുണ്ടാവും. ആന്‍ഡ്രോയിഡ് 12 ഔട്-ഓഫ്-ദി-ബോക്‌സും 6.44-ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080x2,400 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഫോണ്‍ ഇന്‍ഡ്യന്‍ വിപണിയില്‍ എത്തുന്നത്. മീഡിയാടെക് ഡയമെന്‍സിറ്റി 810 ടീഇ ഉപയോഗിച്ച് വിവോ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാം.
എഫ്/1.8 ലെന്‍സുള്ള 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ഷൂടറും 2 മെഗാപിക്സല്‍ മാക്രോ ഷൂടറും ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും ഇതിന് വഹിക്കാനാകും. 44 എംപിയാണ് മുന്നിലെ ക്യാമറ സംവിധാനം. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോടിനൊപ്പം 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഫോണിന് ലഭിച്ചേക്കാം. ഇതിന് ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും 44വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 4,050 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാര്‍ട്‌ഫോണില്‍ വിവോ നല്‍കിയത്.
Keywords: New Delhi, News, National, Top-Headlines, India, Technology, Business, Mobile Phone, Vivo V23e Price in India, Specifications Leak Online Ahead of Launch.