city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലഹരി ഉപയോഗം വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വിഷയമാക്കി ടിക് ടോക് മത്സരം; സമ്മാനം ഐപാഡ്

തിരുവനന്തപുരം: (www.kasaragodvartha.com 28.02.2020) ലഹരിവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന എക്‌സൈസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ലഹരി വര്‍ജന മിഷനായ വിമുക്തി, ടിക് ടോക് മത്സരം സംഘടിപ്പിക്കുന്നു. ലഹരി ഉപയോഗം വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം. മികച്ച വീഡിയോക്ക് ഐപാഡ് സമ്മാനമായി ലഭിക്കും. 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' എന്ന സന്ദേശമുയര്‍ത്തുന്ന വിമുക്തിയുടെ തീവ്ര ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് മത്സരം.

ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പുതുതലമുറയെ ബോധവല്‍ക്കരിക്കുകയും ലഹരിയില്‍നിന്ന് അവരെ പിന്തിരിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്വന്തം പ്രൊഫൈലില്‍ നിന്ന് തങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്യണം. ഒരാള്‍ക്ക് ഒന്നിലേറെ വീഡിയോകള്‍ പോസ്റ്റ് ചെയ്യാം. വീഡിയോ #vimukthikerala എന്ന ഹാഷ്ടാഗോടു കൂടി പോസ്റ്റ് ചെയ്യുക. #vimukthichallenge എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സുഹൃത്തുക്കളെ ചലഞ്ച് ചെയ്യാം. വീഡിയോകള്‍ ലഭിക്കേണ്ട അവസാന തിയതി മാര്‍ച്ച് അഞ്ച് ആണ്.

വീഡിയോകള്‍ക്ക് ലഭിക്കുന്ന ലൈക്ക്, ആശയം, അവതരണം എന്നിവ പരിഗണിച്ചായിരിക്കും വിജയിയെ തിരഞ്ഞെടുക്കുന്നത്. വീഡിയോ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യുന്നതോടൊപ്പം 9072588222 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യേണ്ടതാണ്.

ലഹരി ഉപയോഗം വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വിഷയമാക്കി ടിക് ടോക് മത്സരം; സമ്മാനം ഐപാഡ്

Keywords:  Thiruvananthapuram, Kerala, news, Competition, Social-Media, Mobile Phone, Technology, Vimukthi 2020 conducting Tik Tok Competition   < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia