city-gold-ad-for-blogger

യു എസ് ടി ഗ്ലോബല്‍ മലേഷ്യയിലെ പെനാങില്‍ പുതിയ കേന്ദ്രത്തിന് തുടക്കം കുറിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 08.09.2017) ആഗോളതലത്തില്‍ പ്രമുഖ കമ്പനികള്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന യു എസ് ടി ഗ്ലോബല്‍ മലേഷ്യയിലെ പെനാങില്‍ പുതിയ കേന്ദ്രം ആരംഭിച്ചു. പെനാങില്‍ യു എസ് ടി ഗ്ലോബലിന്റെ രണ്ടാമത്തെ കേന്ദ്രമാണ് ഇത്. പുതുയുഗ സാങ്കേതികത്വത്തിന് അനുയോജ്യമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും, അവ വളര്‍ത്തുന്നതിനും യു എസ് ടി ഗ്ലോബല്‍ പ്രതിജ്ഞാബദ്ധമാണ്.

യു എസ് ടി ഗ്ലോബല്‍ മലേഷ്യയിലെ പെനാങില്‍ പുതിയ കേന്ദ്രത്തിന് തുടക്കം കുറിച്ചു

അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ 1000 ജീവനക്കാരെക്കൂടി നിയമിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സവിശേഷമായ സാങ്കേതിക സേവനങ്ങള്‍ ആവശ്യപ്പെടുന്ന ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഫലപ്രദമായ രീതിയില്‍ സേവനങ്ങള്‍ അണിനിരത്താന്‍ പെനാങിലെ ഞങ്ങളുടെ പുതിയ കേന്ദ്രത്തിനു സാധിക്കും. ജീവനക്കാരുടെ ഉന്നമനത്തോടൊപ്പം കമ്പനിയുടെ പ്രവര്‍ത്തന ക്ഷമതയും വര്‍ധിപ്പിക്കുന്നതില്‍ ഊന്നിക്കൊണ്ടാണ് പുതിയ കേന്ദ്രത്തിന് തുടക്കം കുറിച്ചിട്ടുള്ളതെന്ന് യു എസ് ടി ഗ്ലോബലിന്റെ മലേഷ്യ മേധാവി അമര്‍ ഛാജേര്‍ അഭിപ്രായപ്പെട്ടു.

പുതിയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ മലേഷ്യയിലും ഏഷ്യ- പസിഫിക് മേഖലയിലും യു എസ് ടി ഗ്ലോബലിന്റെ സാന്നിധ്യം ശക്തമാകുകയാണ്. യു എസ് ടി ഗ്ലോബല്‍ തങ്ങളുടെ ജീവനക്കാരുടെ പ്രവര്‍ത്തന പരിചയത്തിലും ഉപഭോക്താക്കളുമായുള്ള ശക്തമായ ബന്ധം നിലനിര്‍ത്തുന്നതിലും എപ്പോഴും മികവ് പ്രകടിപ്പിക്കുന്നു. പെനാങിലെ ഐ ടി, എഞ്ചിനീയറിംഗ് കമ്പനികള്‍ ധാരാളമായുള്ള മേഖലയിലാണ് യു എസ് ടി ഗ്ലോബലിന്റെ പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ പെനാങ് മുഖ്യമന്ത്രി വൈ എ ബി ട്യുവാന്‍ ലിം ഗ്വാന്‍ ഇംഗിന് പുറമെ വ്യവസായ സംഘടനകളായ ഇന്‍വെസ്റ്റ് പെനാങ്, സി ആര്‍ ഇ എസ് ടി, എം ഡി ഇ സി, എം ഐ ഡി എ എന്നിവിടങ്ങളിലെ ഉയര്‍ന്ന അധികാരികളും പങ്കെടുത്തു. പെനാങ് മുഖ്യമന്ത്രി ഉദ്ഘാടന പ്രഭാഷണം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Thiruvananthapuram, Kerala, Technology, Business, World, UST Global, UST Global opens new facility in Penang, Malaysia. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia