ഊബറില്‍ വിമാന, ട്രെയിന്‍, ബസ് ബുകിങിനുള്ള സൗകര്യങ്ങള്‍ ഏര്‍പെടുത്തും
Apr 8, 2022, 08:16 IST
ലന്‍ഡന്‍: (www.kasargodvartha.com 08.04.2022) ഊബറില്‍ വിമാന, ട്രെയിന്‍, ബസ് ബുകിങിനുള്ള സൗകര്യങ്ങള്‍ ഏര്‍പെടുത്തുമെന്ന് റിപോര്‍ട്. നിലവില്‍ കാബുകള്‍ മാത്രമാണ് ഊബര്‍ ആപിലൂടെ ബുക് ചെയ്യാന്‍ സാധിക്കുക. യുകെയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ഉടന്‍ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
ബൈക് റൈഡുകള്‍, ബോട് സര്‍വീസ് തുടങ്ങിയവയുടെ ബുകിങാവും ഊബര്‍ വഴി ആദ്യം തുടങ്ങുക. ഇതിന് ശേഷം വര്‍ഷാവസാനത്തോടെ ബസ് ടികറ്റ്, ട്രെയിന്‍, വിമാന ടികറ്റ് ബുക് ചെയ്യാനുള്ള സൗകര്യവും ഊബറില്‍ ഏര്‍പെടുത്തും.
Keywords: London, News, World, Top-Headlines, Technology, Business, Uber, Plane, Tickets, Trains, Bus, Uber will soon let users book plane tickets, trains and buses.
ബൈക് റൈഡുകള്‍, ബോട് സര്‍വീസ് തുടങ്ങിയവയുടെ ബുകിങാവും ഊബര്‍ വഴി ആദ്യം തുടങ്ങുക. ഇതിന് ശേഷം വര്‍ഷാവസാനത്തോടെ ബസ് ടികറ്റ്, ട്രെയിന്‍, വിമാന ടികറ്റ് ബുക് ചെയ്യാനുള്ള സൗകര്യവും ഊബറില്‍ ഏര്‍പെടുത്തും.
ബുകിങിനായി തേര്‍ഡ് പാര്‍ടി വെബ്‌സൈറ്റുകള്‍ക്ക് ഊബര്‍ ആപില്‍ അംഗീകാരം നല്‍കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ബുകിങ്.കോം, എക്‌സ്പീഡിയ തുടങ്ങിയ കമ്പനികളുമായി ഉബര്‍ കരാറിലെത്തുമെന്നാണ് പ്രതീക്ഷ.
Keywords: London, News, World, Top-Headlines, Technology, Business, Uber, Plane, Tickets, Trains, Bus, Uber will soon let users book plane tickets, trains and buses.